COVID 19Latest NewsKeralaNews

സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചു

കോ​ഴ​ഞ്ചേ​രി :​കോ​യി​പ്രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ 11 പോ​ലീ​സു​കാ​ര്‍​ക്കും ‍ കോ​വി​ഡ് സ്ഥിരീകരിച്ചു.ഇതോടെ സ്‌​റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം അ​വ​താ​ള​ത്തിലായി.

Read Also : രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് കേരളത്തില്‍ ; കണക്കുകൾ പുറത്ത്

കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്‌​റ്റേ​ഷ​ന്‍ മ​തി​ല​ക​ത്തു​ള്ള ഒ​രു പ്ര​ത്യേ​ക ബി​ല്‍​ഡിം​ഗി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് .ഇ​വ​രു​ടെ വീ​ടു​ക​ളി​ല്‍ ചെ​റി​യ കു​ട്ടി​ക​ളും പ്രാ​യ​മു​ള്ള​വ​രും ഉ​ള്ള​തി​നാ​ലാ​ണ് വീ​ട്ടി​ല്‍ പോ​കാ​തെ സ്‌​റ്റേ​ഷ​ന​ക​ത്തു​ത​ന്നെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് . രോ​ഗ ബാ​ധി​ത​ര്‍​ക്കു​ള്ള മ​രു​ന്നു​ക​ളും ആ​ഹാ​ര​വും സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​ണ് ന​ല്‍​കു​ന്ന​ത്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഡ്യൂ​ട്ടി​ക്ക് പോ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തും വോ​ട്ടെ​ണ്ണ​ലി​ലും ഇ​വ​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്നു . തി​രി​കെ വ​ന്ന​ശേ​ഷ​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button