COVID 19Latest NewsKeralaNews

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് കേരളത്തില്‍ ; കണക്കുകൾ പുറത്ത്

ന്യൂഡല്‍ഹി : രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് കേരളത്തിലെന്ന് റിപ്പോർട്ട് . 60,670 പേരാണ് സംസ്ഥാനത്ത് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത് .60,593 പേരാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്നത്.

Read Also : രാജ്യത്ത് കൊവിഡ് 19 വാക്സിനേഷന്‍ ജനുവരിയില്‍ ആരംഭിക്കും ; വിശദാംശങ്ങൾ പുറത്ത്

24 മണിക്കൂറിനിടെ 19,556 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സര്‍ക്കാര്‍ കണക്കില്‍ ആകെ രോഗബാധിതരുടെ എണ്ണം 1,00,75,116 ആയി. 2,92,518 പേര്‍ ചികിത്സയിലുണ്ട്. 96,36,487 പേര്‍ രോഗമുക്തി നേടി. 301 പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,46,111 ആയി. രോഗമുക്തി നിരക്ക് 95.53 ശതമാനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button