കൊല്‍ക്കത്ത : കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരോട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസാരിച്ചു. ടിഎംസിയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മമത കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി.
ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി സംവദിക്കാന്‍ തിങ്കളാഴ്ച ടിഎംസി അഞ്ച് അംഗ സംഘത്തെ അയച്ചിരുന്നു. ” കര്‍ഷകരോട് ഞങ്ങളുടെ പാര്‍ട്ടി മേധാവി ഫോണില്‍ സംസാരിച്ചു. സമര സ്ഥലം സന്ദര്‍ശിക്കാന്‍ അവരില്‍ ചിലര്‍ മമതയോട് അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടി അവരുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്ന് മമത ഉറപ്പ് നല്‍കി” -ഒരു ടിഎംസി നേതാവ് പറഞ്ഞു.
പ്രധാനമായും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലെ വിവിധ അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിഞ്ഞ നാല് ആഴ്ചയായി കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധത്തിലാണ്.
Post Your Comments