Latest NewsIndia

ജമ്മു കശ്മീർ തദ്ദേശ തിരഞ്ഞെടുപ്പ്; ജമ്മുമേഖല പിടിച്ചടക്കി ബിജെപി, താഴ്വരയിലും സാന്നിധ്യമറിയിച്ചു

ബിജെപിയും സഖ്യകക്ഷികളും ആറ് ജില്ലകള്‍ പിടിച്ചെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സിലുകളിലേക്ക് (ഡിഡിസി) നടന്ന തിരഞ്ഞെടുപ്പില്‍ ജമ്മു മേഖലയില്‍ ബിജെപിക്കാണ് മേല്‍കൈ ഉണ്ടായിരിക്കുന്നത്. അതേസമയം  ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി ബിജെപി. ഇവിടെ ഏഴ് കശ്മീരി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യമായ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ (പിഎജിഡി) ആണ് മുന്നില്‍.

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച്‌ നാഷണല്‍ കോണ്‍ഫറന്‍സും മെഹബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) ഉള്‍പ്പെടെ ജമ്മു കശ്മീരിലെ ഏഴ് മുഖ്യധാരാ പാര്‍ട്ടികളുടെ ഗ്രൂപ്പായ ഗുപ്കര്‍ സഖ്യം 90 സീറ്റുകള്‍ നേടി. 80 സീറ്റുകള്‍ നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റ പാര്‍ട്ടിയായി മാറി. 39 സീറ്റുകള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി 20 സീറ്റുകള്‍ നേടി.

ജമ്മു കശ്മീരിലെ 280 ജില്ലാ വികസന കൗണ്‍സില്‍ സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഗുപ്കര്‍ സഖ്യവും കോണ്‍ഗ്രസും 13 ജില്ലാ കൗണ്‍സിലുകളില്‍ വിജയിക്കാനിടയുണ്ട്. ബിജെപിയും സഖ്യകക്ഷികളും ആറ് ജില്ലകള്‍ പിടിച്ചെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍. സമാധാനം നിലനിര്‍ത്താന്‍ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പാര്‍ട്ടികളോ വിജയാഘോഷം നടത്തരുതെന്ന് വിവിധ ജില്ല ഭരണകൂടങ്ങള്‍ ഉത്തരവിറക്കിയിട്ടുണ്ട്.

read also: രാജ്യത്ത് കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ എടുക്കില്ല; സര്‍ക്കാര്‍

ഇതുവരെയുള്ള ഫലം സൂചിപ്പിക്കുന്നത് കശ്മീര്‍ താഴ്വരയില്‍ പി‌എ‌ജിഡിയാണ് വിജയിച്ച പ്രധാന കക്ഷിയെന്നാണ്. ജമ്മു കശ്മീരിലെ മുന്‍ ഭരണകക്ഷികളായ നാഷണല്‍ കോണ്‍ഫ്രന്‍സ്, പിഡിപി എന്നിവരും സിപിഎം പോലുള്ള കക്ഷികളും ചേര്‍ന്നാണ് ഗുപ്കാര്‍ സഖ്യം രൂപീകരിച്ചത്. ഇവരോട് ആദ്യം ഐക്യം പ്രഖ്യാപിച്ച കോണ്‍ഗ്രസ് പിന്നീട് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു.

ഇരുപതു ജില്ലകളിലായി 280 ഡി.ഡി.സി സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 2,178 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. ഒരു ജില്ലയില്‍ 14 സീറ്റ് വീതമാണ് ഉള്ളത്. രണ്ട്ഘട്ടമായി പേപ്പര്‍ബാലറ്റ് ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button