ന്യൂഡല്‍ഹി: രാജ്യത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന ഷഹീന് ബാഗ് സമരത്തില്‍ പങ്കെടുത്ത് ശ്രദ്ധ നേടിയ ബില്‍കിസ് ബാനൊ മുത്തശി കര്‍ഷക സമരത്തില്‍ പങ്കെടുത്തതിന് ജയിലില്‍ അടച്ചിരിക്കുന്നതായി പ്രചരണം. ഡിസംബര്‍ ഒന്ന് മുതല്‍ ബില്‍കിസ് ബാനൊ ജയിലില്‍ കഴിയുകയാണെന്നാണ് പ്രചരണം.
എന്നാൽ ജമ്മുകാഷ്മീര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആബിദ് മിര്‍ മഗാമിയും ഈ വാദം ആവര്‍ത്തിച്ച് ട്വീറ്റ് ചെയ്തു. എന്നാല്‍ ബില്‍കിസ് ബാനൊ മുത്തശി ജയിലില്‍ എന്ന പ്രചരണം വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് 82കാരിയായ ബില്‍കിസ് കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഡല്‍ഹിയിലെ സിംഗ്ഹു അതിര്‍ത്തിയില്‍വച്ചാണ് ബില്‍കിസിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റ് ചെയ്ത അന്നുതന്നെ സിംഗ്ഹു അതിര്‍ത്തിയില്‍നിന്ന് ബില്‍കിസിനെ പോലീസ് നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. അന്നുമുതല്‍ തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഷഹീന് ബാഗുലുള്ള വസതിയിലാണ് അവര്‍ ഇപ്പോഴുള്ളത്.
Post Your Comments