Latest NewsIndia

ഗുജറാത്ത് കലാപം; ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ഗുജറാത്തു കലാപത്തില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിനു ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നു സുപ്രീംകോടതി. രണ്ട് ആഴ്ച്ചയ്ക്കുള്ളില്‍ ഈ തുക നല്‍കണമെന്നും കോടതി നിര്‍േേദശിച്ചു. ഇത് കൂടാതെ ബില്‍ക്കിസ് ബാനുവിന് സര്‍ക്കാര്‍ ജോലിയും താമസസൗകര്യവും നല്‍കണം.

കലാപത്തില്‍ നേരിടേണ്ടി വന്ന ദുരന്തത്തിന് ശേഷമുള്ള ബില്‍ക്കിസ് ബാനുവിന്റെ അവസ്ഥ കണക്കിലെടുത്താണ് കോടതി നടപടി. അതേസമയം സംഭവത്തില്‍ ആരോപണ വിധേയര്‍ ആയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തതായി ഗുജറാത്ത സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ ബോംബെ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ഐപിഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കെതിരായ നടപടി രണ്ടാഴ്ച്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍േദേശം നല്‍കിയിരുന്നു.

ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ നഷ്ടപരിഹാരം ബില്‍ക്കിസ് ബാനു നിരാകരിച്ച സാഹചര്യത്തില്‍ നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നും സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button