ടൊറന്‍ഡോ: ബലൂചിസ്ഥാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച മുതല്‍ കാണാതായ കരിമ ബലൂചിന്റെ (37) മൃതദേഹം കാനഡയിലെ ടൊറന്റോയില്‍ തിങ്കളാഴ്ചയാണ് പോലീസ് കണ്ടെടുത്തത്. സംശയകരമായ സാഹചര്യങ്ങളൊന്നും ഇല്ലെന്ന് പോലീസ് പറയുന്നു.
Read Also: പാക് ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ലൈംഗികാരോപണവുമായി യുവതി
എന്നാൽ ബലൂചിസ്ഥാനിലെ പാക് അതിക്രമങ്ങളെക്കുറിച്ച് കരിമ വര്‍ഷങ്ങളായി ശബ്ദമുയര്ത്തിവരികയായിരുന്നു. പാക്കിസ്ഥാനില്‍ നിരോധിച്ചിട്ടുള്ള ബലൂച് സ്റ്റുഡന്റസ് ഓര്‍ഗനൈസേഷന്റെ (ബിഎസ്ഒ) മുന്‍ മേധാവിയും ഗ്രൂപ്പിന്റെ ആദ്യ വനിതാ നേതാവുമായിരുന്ന കരിമ 2015 ല്‍ കാനഡയിലേക്ക് കുടിയേറി. ഭീഷണിയെത്തുടര്‍ന്നാണ് കാനഡയിലേക്ക് കുടിയേറിയത്. മരണത്തില്‍ അന്വേഷണം വേണമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments