Latest NewsCricketNewsIndiaInternationalSports

ടി20 റാങ്കിംഗ് പട്ടിക പുറത്ത് വിട്ട് ഐസിസി

ഏറ്റവും പുതിയ ടി20 റാങ്കിങ് പട്ടിക പുറത്ത് വിട്ട് ഐ.സി.സി. റാങ്കിങ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടര്‍ന്ന് ഇന്ത്യന്‍ ഓപണര്‍ കെ.എല്‍ രാഹുല്‍. അതെ സമയം ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി റാങ്കിങ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. കെ.എല്‍ രാഹുലും വിരാട് കോഹ്‌ലിയും മാത്രമാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തിയ ഇന്ത്യന്‍ താരങ്ങള്‍. കൂടാതെ ഐ.സി.സിയുടെ ടി20 ബൗളിംഗ്, ഓള്‍റൗണ്ടര്‍ പട്ടികയില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ ഒരു ഇന്ത്യന്‍ താരം പോലും സ്ഥാനം പിടിച്ചിട്ടില്ല.

Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

915 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ട് താരം ഡേവിഡ് മലന്‍ ആണ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. 820 റേറ്റിംഗ് പോയിന്റുമായി പാകിസ്ഥാന്‍ ബാറ്റ്സ്മാന്‍ ബാബര്‍ അസം രണ്ടാം സ്ഥാനത്തും 816 റേറ്റിംഗ് പോയിന്റുമായി കെ.എല്‍ രാഹുല്‍ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. ബൗളര്‍മാരില്‍ 736 റേറ്റിംഗ് പോയിന്റുമായി അഫ്ഗാന്‍ താരം റഷീദ് ഖാന്‍ ആണ്‌ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് അഫ്ഗാന്‍ ബൗളര്‍ മുജീബുറഹ്മാനും മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ട് താരം റഷീദ് ഖാനുമാണ് ഉള്ളത് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അഫ്ഗാന്‍ താരം മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button