ബല്ലിയ : വലിയ അളവില്‍ കള്ള് കുടിച്ചാല്‍ കോവിഡ് -19ല്‍ നിന്നും രക്ഷപ്പെടാമെന്ന വാദവുമായി ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് യൂണിറ്റ് പ്രസിഡന്റ് ഭീം രാജ്ഭര്‍. കള്ളിന് പ്രതിരോധ ശേഷിയുണ്ടെന്നും അതിന്റെ ഒരു തുള്ളി ഗംഗാ നദിയിലെ വെള്ളത്തേക്കാള്‍ ശുദ്ധമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
”ആളുകള്‍ വലിയ അളവില്‍ കള്ള് കുടിച്ചാല്‍ അവര്‍ക്ക് കോവിഡ് -19 ബാധിക്കില്ല. രാജ്ഭര്‍ സമൂഹത്തില്‍ കുട്ടികളെ വളര്‍ത്തുന്നത് കള്ള് കുടിപ്പിച്ചാണ്”-തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ റാസ്രയില്‍ നടന്ന ഒരു പാര്‍ട്ടി പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്ഭര്‍.
”ചിലര്‍ രാജ്ഭര്‍ സമുദായത്തിലെ ആളുകളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുകയാണ്. ഇങ്ങനെയുള്ളവരെ സൂക്ഷിക്കണം. സമുദായത്തിലെ ആളുകള്‍ ബിഎസ്പിയെ ബഹുമാനിച്ചും അംഗീകരിച്ചും തുടങ്ങി” – മുന്‍ ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രിയും സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി മേധാവിയുമായ ഓം പ്രകാശ് രാജ്ഭറിനെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
Post Your Comments