തിരുവനന്തപുരം : കര്‍ഷക ബില്ലിനെതിരെ പ്രത്യേക നിയമസഭ സമ്മേളനം നടത്തുന്നതിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ക്കെതിരെ തുറന്നപോരിനില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. കര്‍ഷക സമരത്തെ പിന്തുണച്ചുള്ള സമരത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി, ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചെങ്കിലും ഗവര്‍ണറെ നേരിട്ട് വിമര്‍ശിച്ചില്ല. അതേസമയം ഗവര്‍ണറുടെ നടപടിക്കെതിരെ പ്രമേയം പാസാക്കിയ പ്രതിപക്ഷം, സംസ്ഥാന സര്‍ക്കാര്‍ ആരെയൊ പേടിക്കുകയാണന്നും വിമര്‍ശിച്ചു.
Read also : ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സ്‌റ്റെഫിയും പരിശുദ്ധര്‍, അവര്‍ തെറ്റ് ചെയ്തിട്ടില്ല
നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കര്‍ഷക സമരത്തില്‍ മറുപടി പറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും തെറ്റി. വിമര്‍ശനം ബിജെപിക്കെതിരെ മാത്രം ഒതുക്കിയ മുഖ്യമന്ത്രി ഗവര്‍ണറുമായി പരസ്യപോരിനില്ലെന്ന വ്യക്തമാക്കി.
തദ്ദേശതിരഞ്ഞെടുപ്പ് നടന്ന ഘട്ടത്തില്‍ കര്‍ഷകപ്രക്ഷോഭത്തില്‍ പങ്കാളിയാവാന്‍ പറ്റാത്തതുകൊണ്ടാണ് നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
Post Your Comments