കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും പരിശുദ്ധര്‍. പ്രതികളെ പിന്തുണച്ച് കോട്ടയം അതിരൂപത. ഇരുവര്‍ക്കും എതിരെ വന്നിട്ടുള്ള ആരോപണങ്ങള്‍ അവിശ്വസനീയമെന്ന് ക്‌നാനായ കത്തോലിക്കാ സഭ. കോടതി വിധിയെ മാനിക്കുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കാനും നിരപരാധിത്വം തെളിയിക്കാനും പ്രതികള്‍ക്ക് അവകാശമുണ്ട്. ഇത്തരം ഒരു സാഹചര്യം ഉണ്ടായതില്‍ ഖേദിക്കുന്നെന്നും കോട്ടയം അതിരൂപത വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Read Also : അഭയ കൊലക്കേസില്‍ ഫാ.ജോസ് പൂതൃക്കയിലിന് അധിക നാള്‍ ആശ്വാസമില്ല
അതിരൂപതയുടെ പി.ആര്‍.ഒ അഡ്വക്കേറ്റ് അജി കോയിക്കലാണ് വാര്‍ത്താ കുറിപ്പില്‍ ഒപ്പ് വെച്ചിരിക്കുന്നത്. കോട്ടയം അതിരൂപതാംഗമായിരുന്ന സിസ്റ്റര്‍ അഭയ മരിച്ച സംഭവം ദുഃഖകരവും നിര്‍ഭാഗ്യകരവുമായിരുന്നെന്നും വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിച്ചത്. ഫാ. തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷയും തെളിവു നശിപ്പിക്കലിന് ഏഴുവര്‍ഷം തടവ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചു. ഫാ. തോമസ് കോട്ടൂര്‍ 6.50 ലക്ഷം രൂപയും സിസ്റ്റര്‍ സെഫി 5.50 ലക്ഷം രൂപയും പിഴ ഒടുക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു.
ശിക്ഷാവിധി കേള്‍ക്കാന്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും സിബിഐ. കോടതിയില്‍ ഹാജരായിരുന്നു.
അതേസമയം,കാന്‍സര്‍ രോഗിയായതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു ഫാ. തോമസ് കോട്ടൂരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. താന്‍ നിരപരാധിയാണെന്ന് കോട്ടൂര്‍ ആവര്‍ത്തിച്ചു. പ്രായവും രോഗവും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്നും ആവശ്യപ്പെട്ടു. ഫാ. കോട്ടൂരിനെ കോടതി അടുത്തേക്ക് വിളിപ്പിച്ച് വിവരങ്ങള്‍ ആരായുകയും ചെയ്തു. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് സിസ്റ്റര്‍ സെഫിയും കോടതിയില്‍ പറഞ്ഞു. 11.35-ഓടെ ശിക്ഷാവിധിയിലുള്ള വാദം പൂര്‍ത്തിയായി. തുടര്‍ന്നാണ് സിബിഐ. പ്രത്യേക കോടതി ജഡ്ജി കെ. സനില്‍കുമാര്‍ പ്രതികളുടെ ശിക്ഷ വിധിച്ചത്. കഴിഞ്ഞദിവസമാണ് അഭയ കൊലക്കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ. പ്രത്യേക കോടതി വിധിച്ചത്.
Post Your Comments