Latest NewsNewsIndia

ഉച്ചകോടി ഉപേക്ഷിച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്;രാഹുലിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : ഇന്ത്യ-റഷ്യ ഉച്ചകോടി റദ്ദാക്കിയത് കോവിഡ് പ്രതിസന്ധി മൂലമാണെന്ന് കേന്ദ്ര സര്‍ക്കാര്‍.  പരമ്പരാഗത ബന്ധങ്ങള്‍ നശിപ്പിക്കുന്നത് ഇന്ത്യയുടെ ഭാവിക്ക് അപകടകരമാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശനമുന്നയിച്ചതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഉച്ചകോടി റദ്ദാക്കിയത് സംബന്ധിച്ച് പ്രചരിക്കുന്ന മറ്റുതരത്തിലുള്ള വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

കോവിഡ് മഹാമാരി മൂലമാണ് 2020ലെ ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി ഉപേക്ഷിച്ചത്. രണ്ടു സര്‍ക്കാരുകളും ചേര്‍ന്നെടുത്ത തീരുമാനമാണിത്. മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും തെറ്റാണ്. സുപ്രധാന ബന്ധങ്ങളെക്കുറിച്ച് തെറ്റായ കഥകള്‍ പരത്തുന്നത് ഉത്തരവാദിത്തമില്ലായ്മയാണ്, വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

അതേസമയം ഉച്ചകോടി റദ്ദാക്കിയതിനെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ വളരെ പ്രധാനപ്പെട്ട സുഹൃത്താണ് റഷ്യയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത ബന്ധം നശിപ്പിക്കുന്നത് ദീര്‍ഘവീക്ഷണമില്ലായ്മയും രാജ്യത്തിന്റെ ഭാവിക്ക് അപകടകരവുമാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button