News

രാജ്യത്ത് മതവിദ്വേഷം ഉണ്ടാക്കാനുള്ള ശ്രമവുമായി മമതാ ബാനര്‍ജി

ക്രിസ്മസ് ദിനത്തെ എന്തുകൊണ്ട് ദേശീയ അവധി ദിനമായി പ്രഖ്യാപിക്കുന്നില്ല  :  ക്രിസ്ത്യാനികള്‍ എന്ത് തെറ്റ് ചെയ്തു

കൊല്‍ക്കത്ത : രാജ്യത്ത് മതവിദ്വേഷം ഉണ്ടാക്കാനുള്ള ശ്രമവുമായി മമതാ ബാനര്‍ജി, ക്രിസ്മസ് ദിനത്തെ എന്തുകൊണ്ട് ദേശീയ അവധി ദിനമായി പ്രഖ്യാപിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാറിനോട് ചോദ്യം. കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റ് ഏരിയയിലെ അലന്‍ പാര്‍ക്കില്‍ നടന്ന ക്രിസ്മസ് കാര്‍ണിവലില്‍ സംസാരിക്കുകയായിരുന്നു മമത. ‘ എന്തുകൊണ്ടാണ് യേശുക്രിസ്തുവിന്റെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കുന്നില്ല ? ഞാന്‍ ഇത് മുമ്പും ചോദിച്ചിരുന്നു. നേരത്തെ ഈ രീതി ഉണ്ടായിരുന്നു. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ എന്തുകൊണ്ടാണ് അത് പിന്‍വലിച്ചത്. ക്രിസ്ത്യാനികള്‍ എന്തു തെറ്റ് ചെയ്തു.? ലോകമെമ്പാടും ആഘോഷിക്കുന്നതാണ് ക്രിസ്മസ്. ‘ മമത പറഞ്ഞു.

Read Also : ജീവൻ നിലനിർത്താൻ പന്നിയിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഹറാമാകില്ലെന്ന് മുസ്ലീം മതപുരോഹിതൻ

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് മത വിദ്വേഷ രാഷ്ട്രീയമാണ് തുടരുന്നതെന്നും മമത ആരോപിച്ചു. ‘ ഇന്ത്യയില്‍ മതേതരത്വം ഉണ്ടോ ? ഒരു വിദ്വേഷ രാഷ്ട്രീയമാണ് രാജ്യത്ത് നടക്കുന്നത്. ഇതില്‍ ഞാന്‍ ഖേദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button