തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ വീണ്ടും തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ശുപാര്‍ശ തള്ളിയത്.
ആദ്യം നല്‍കിയ ശുപാര്‍ശ തള്ളിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിശദീകരണം ഉള്‍പ്പെടെ പുതിയ ശുപാര്‍ശ നല്‍കിയിരുന്നു. ഇതും നിരസിച്ചിരിക്കുകയാണ് ഗവർണർ.
കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം പാസാക്കാൻ പ്രതിപക്ഷ പിന്തുണയോടെ ബുധാനാഴ്ച ഒരുമണിക്കൂര്‍ നിയമസഭ സമ്മേളനം വിളിക്കാന്‍ സർക്കാർ തീരുമാനിച്ചിരുന്നു. ഗവർണർ അനുമതി നിഷേധിച്ചതോടെ നാളെ സമ്മേളനം ഇല്ല
Post Your Comments