KeralaNattuvarthaLatest NewsNews

തണ്ണിമത്തനിൽനിന്ന് ദുർഗന്ധത്തോടു കൂടിയ പത, മുറിച്ചപ്പോൾ ഉള്ളിൽനിന്നു കുമിളകൾ; വീട്ടുകാർ പരിഭ്രാന്തിയിൽ

വൈകുന്നേരത്തോടെ പത മഞ്ഞനിറമായി

കോട്ടയം∙ കഴിഞ്ഞ ദിവസം വാങ്ങിയ തണ്ണിമത്തനിൽനിന്ന് ദുർഗന്ധത്തോടു കൂടിയ പത വരുന്നത് കണ്ട് അമ്പരന്നു വീട്ടുകാർ. ഓട്ടോറിക്ഷയിൽ വിൽപന നടത്തുന്ന ആളിൽ നിന്നാണു കിലോ 20 രൂപയ്ക്ക് ചിങ്ങവനം സീയോൻ കുന്നിൽ ഡോ. അനിൽ കുര്യന്റെ വീട്ടിലേക്ക് തണ്ണിമത്തൻ വാങ്ങിയത്. കഴുകി സൂക്ഷിച്ച അതിൽ നിന്നും വെളുത്ത നിറത്തില്‍ പത പൊങ്ങിയതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി.

read also:തലയില്‍ അണിയുന്ന പൊലീസ് തൊപ്പിക്കു കാരണം അമ്മ സ്വരുക്കൂട്ടിയ ഇത്തിരിപ്പൊന്ന്; ഹൃദയ സ്പർശിയായ കുറിപ്പ്

രാസപദാർഥത്തിൽ നിന്നുള്ള തരത്തിൽ ദുർഗന്ധവും അതിനൊപ്പം ഉയർന്നിരുന്നു. വൈകുന്നേരത്തോടെ പത മഞ്ഞനിറമായി, മുറിച്ചപ്പോൾ ഉള്ളിൽനിന്നു കുമിളകൾ പുറത്തേക്കു തള്ളുന്നതായും ശ്രദ്ധയിൽപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button