Latest NewsKeralaNewsLife StyleHealth & Fitness

പുരുഷന്മാര്‍ക്ക് സ്വാഭാവിക ലൈംഗികശേഷി ഉറപ്പു നല്‍കുന്ന പ്രകൃതിദത്ത വയാഗ്ര!! തണ്ണിമത്തനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

വേനല്‍ക്കാലത്ത് ഇഞ്ചിനീര്‍ ചേര്‍ത്ത തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ഈര്‍പ്പം നല്‍കും

ഇനി വേനല്‍ക്കാലം. അസഹ്യമായ ചൂടില്‍ കേരളം വെന്തുരുകാന്‍ തുടങ്ങുമ്പോള്‍ ഈ ചൂടില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ തണ്ണിമത്തന്‍ വളരെ നല്ലതാണ്. വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ക്ഷീണവുമകറ്റാന്‍ ഏറ്റവും മികച്ച ഫലം തണ്ണിമത്തന്‍ തന്നെയാണ്. പ്രകൃതിദത്ത വയാഗ്ര എന്നറിയപ്പെടുന്ന തണ്ണിമത്തന്‍ നൽകുന്ന ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. പുരുഷന്മാര്‍ക്ക് സ്വാഭാവിക ലൈംഗികശേഷി ഉറപ്പു നല്‍കുന്ന ഒന്നാണിത്. ധാരാളം പൊട്ടാസ്യവും മഗ്നീഷ്യവുമെല്ലാമടങ്ങിയ തണ്ണിമത്തന്‍ ബിപിയുള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കുമുള്ള സ്വാഭാവിക മരുന്നുമാണ്.

READ ALSO: ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് പുള്ളിമാൻ ചാടി: ചില്ല് തകർന്ന് യാത്രക്കാർക്ക് പരിക്ക്

തണ്ണിമത്തനില്‍ എല്‍-സിട്രുലിന്‍ എന്നൊരു അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് രക്തപ്രവാഹം ശരിയായി നടക്കാന്‍ സഹായിക്കും. ബിപി കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഈ സിട്രുലിന്‍ എന്ന ഘടകമാണ് തണ്ണിമത്തന് വയാഗ്ര ഗുണം നല്‍കുന്നതും. ഇഞ്ചിയും പല തരത്തിലും പുരുഷസെക്സ് പ്രശ്നങ്ങള്‍ക്കു നല്ലതാണ്. നല്ല ഉദ്ധാരണത്തിന് തണ്ണിമത്തനില്‍ ഇഞ്ചിനീരു ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക്. സെക്സ് താല്‍പര്യമുണ്ടാകാനുള്ള ഒരു ഭക്ഷണവസ്തു കൂടിയാണ് ഇത്.

ഇഞ്ചി ചേര്‍ത്തുള്ള തണ്ണിമത്തന്‍ ജ്യൂസ് ഏറെ നല്ലതാണ്. ഇഞ്ചി ആരോഗ്യപരമായി പല ഗുണങ്ങളുമുള്ള ഒന്നാണ്. ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ചേരുവയെന്നതിലുപരി നല്ലൊരു മരുന്നാണിത്. ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്ന, വയറിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന, ഇഞ്ചി തടി കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ വേനല്‍ക്കാലത്ത് ഇഞ്ചിനീര്‍ ചേര്‍ത്ത തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ഈര്‍പ്പം നല്‍കും. ശരീരത്തില്‍ ജലാംശം നില നിര്‍ത്താ സഹായിക്കുന്നത് കൊണ്ടാണ് വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ ജ്യൂസിനു പ്രിയം.

ഇഞ്ചിയും തണ്ണിമത്തനും ചേരുമ്പോല്‍ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ വര്‍ദ്ധിയ്ക്കും. ഇത് ക്യാന്‍സറടക്കമുള്ള പല രോഗങ്ങളില്‍ നിന്നും ശരീരത്തെ പ്രതിരോധിയ്ക്കുകയും ചെയ്യും. ഹൃദയാരോഗ്യത്തിന് തണ്ണിമത്തന്‍ ജ്യൂസ് എറെ നല്ലതാണ്. ഇതിലെ ആന്റിഓക്സിഡന്റുകള്‍, ബിപി കുറയ്ക്കാനുള്ള കഴിവ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button