വേനലില്‍ കൊടിയ ചൂടില്‍ ഏറ്റവുമധികം പേര്‍ കഴിക്കാനിഷ്ടപ്പെടുന്നൊരു പഴമാണ് തണ്ണിമത്തന്‍. വേനലാകുമ്പോള്‍ തണ്ണിമത്തന്റെ വരവും കച്ചവടവും കുത്തനെ ഉയരാറുമുണ്ട്.
തണ്ണിമത്തനില്‍ 90 ശതമാനവും വെള്ളം തന്നെയാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ ചൂടുള്ള അന്തരീക്ഷത്തില്‍ ശരീരത്തില്‍ ജലാംശം കുറഞ്ഞ് നിര്‍ജലീകരണം (ഡീഹൈഡ്രേഷന്‍) സംഭവിക്കാതിരിക്കാനും, ശരീരത്തെ തണുപ്പിച്ച് നിര്‍ത്താനുമെല്ലാം ഇത് സഹായിക്കുന്നു.
എന്ന് മാത്രമല്ല, കലോറി വളരെ കുറവേ അടങ്ങിയിട്ടുള്ളൂ എന്നതിനാല്‍ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഏറെ യോജിച്ചൊരു പഴമാണിത്. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ‘അര്‍ജനൈന്‍’ എന്ന അമിനോ ആസിഡ് ശരീരത്തിലെ കൊഴുപ്പെരിച്ച് കളയാനും സഹായിക്കുന്നതാണ്.
പലര്‍ക്കും അറിയാത്ത മറ്റൊരു ഗുണം കൂടി തണ്ണിമത്തനുണ്ട്. എന്തെന്നാല്‍ അത് ചര്‍മ്മത്തിന് ഏറെ ഗുണകരമായി പ്രവര്‍ത്തിക്കുന്നൊരു പഴമാണ്. തണ്ണിമത്തനിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍-എ, വൈറ്റമിന്‍-സി എന്നീ ഘടകങ്ങളാണ് ചര്‍മ്മത്തിനും അതുപോലെ തന്നെ മുടിക്കും പ്രയോജനപ്രദമായി വരുന്നത്. മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ‘കൊളാജെന്‍’ എന്ന പ്രോട്ടീനിന്റെ ഉത്പാദനത്തിന് വൈറ്റമിന്‍-സി വേണം. ഇതും വളരെ പ്രധാനമാണ്.
വേനലില്‍ തണുപ്പ് കിട്ടാനും ഒപ്പം സ്‌കിന്‍ ഭംഗിയാക്കാനും തണ്ണിമത്തന്‍ ഇങ്ങനെ തയ്യാറാക്കി കഴിക്കൂ…

Post Your Comments