നമുക്കെല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തണ്ണിമത്തന്. വെറുതെ കടിച്ച് തിന്നാനും ജ്യൂസടിച്ച് കുടിക്കാനുമൊക്കെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം വളരെ ഇഷ്ടമാണ്. രുചിയില്‍ മാത്രമല്ല, ഗുണത്തിലും തണ്ണിമത്തന് വളരെ മുന്നിലാണ്. എന്നാല്‍ പലര്‍ക്കും തണ്ണിമത്തന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് വ്യക്തമായി അറിയില്ല എന്നതാണ് വാസ്തവം.
വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ സി എന്നിവയെല്ലാം ധാരാളം തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും തണ്ണിമത്തന് മുന്നിലാണ്. ഇത് ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് രോഗങ്ങളെ പ്രതിരോധിക്കുന്നു.
എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും സന്ധിവാതത്തിന് പരിഹാരം കാണുന്നതിനും തണ്ണിമത്തന് സഹായിക്കുന്നു. പിത്താശയത്തിലെ കല്ലുകള്‍ പല വിധത്തില്‍ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്.
ചര്‍മ്മത്തിന്റെ ആരോഗ്യവും ഭംഗിയും വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് തണ്ണിമത്തന്. തണ്ണിമത്തന് ജ്യൂസ് കഴിക്കുന്നത് പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും മികച്ചതാണ്.
Post Your Comments