COVID 19Latest NewsNewsIndia

നാളെ മുതല്‍ ജനുവരി അഞ്ച് വരെ രാത്രി കര്‍ഫ്യൂ; കോവിഡ് വ്യാപനഘട്ടത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

നഗരസഭാ പരിധികളിൽ നാളെ മുതല്‍ ജനുവരി അഞ്ച് വരെയാണ് രാത്രി പതിനൊന്ന് മണി മുതല്‍ രാവിലെ ആറ് മണി വരെ നിയന്ത്രണം

മുംബൈ: ബ്രിട്ടണില്‍ ജനിതകവ്യതിയാനം സംഭവിച്ച വൈറസ് ബാധ കണ്ടെത്തിയതോടെ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. നഗരസഭാ പരിധികളിൽ നാളെ മുതല്‍ ജനുവരി അഞ്ച് വരെയാണ് രാത്രി പതിനൊന്ന് മണി മുതല്‍ രാവിലെ ആറ് മണി വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

read also:രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ വൻവർദ്ധനവ്

ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അടത്തുവരുന്ന പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് മുന്‍നിര്‍ത്തിയാണ് പുതിയ നിയന്ത്രണങ്ങള്‍. കൂടാതെ യൂറോപ്പില്‍ നിന്നെത്തിയവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button