കൊച്ചി: രാജ്യമെങ്ങും കോവിഡ് വ്യാപനത്തിന്റെ ഘട്ടമാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബി.പി.സി.എല്‍ന്റെ സഹകരണത്തോടെ അമ്പലമുഗള്‍ റിഫൈനറി സ്‌കൂളില്‍ ഒരുക്കിയ താത്കാലിക ചികിത്സാ കേന്ദ്രം പ്രവര്‍ത്തന സജ്ജമായി. വെള്ളിയാഴ്ച്ച മുതല്‍ ഇവിടെ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആയിരം ഓക്‌സിജന്‍ കിടക്കകളാണ് സജ്ജമാക്കുന്നത്. അതിന്റെ ആദ്യ ഘട്ടത്തില്‍ നൂറ് കിടക്കകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഞായറാഴ്ചയോടെ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം 500 ആയി ഉയര്‍ത്തും. 130 ഡോക്ടര്‍മാര്‍, 240 നഴ്‌സുമാര്‍ ഉള്‍പ്പെടെ 480 പേരെയാണ് ഇവിടെ സേവനത്തിനായി വിന്യസിക്കുന്നത്.
read also: കോവിഡ് വ്യാപനം; അടിയന്തര ആവശ്യങ്ങൾക്ക് ജില്ലാ ഹെൽപ്പ്‌ലൈനുകളിൽ ബന്ധപ്പെടാമെന്ന് കളക്ടർ
ബി.പി.സി.എല്‍ന്റെ ഓക്‌സിജന്‍ പ്ലാന്റില്‍ നിന്നും തടസമില്ലാത്ത ഓക്‌സിജന്‍ വിതരണം ഈ ചികിത്സ കേന്ദ്രത്തിനു ലഭ്യമാകും ആയിരം ഓക്‌സിജന്‍ കിടക്കകളുമായി രാജ്യത്തെതന്നെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രമായി ഇതിനെ ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
Post Your Comments