COVID 19Latest NewsNewsIndia

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ വൻവർദ്ധനവ്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ വൻ വർദ്ധനവ്.കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 3.03 ലക്ഷമായി (3,03,639) കുറഞ്ഞു. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 3.02% മാത്രമാണ്. 161 ദിവസത്തെ ഏറ്റവും കുറഞ്ഞ എണ്ണമാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,709 പേര്‍ രോഗമുക്തരായതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണത്തില്‍ 1705-ന്റെ കുറവുണ്ടായി.

Read Also :  സംസ്ഥാനത്ത് ബാറുകൾ ‍ തുറക്കാൻ സർക്കാർ അനുമതി

24,337 പേര്‍ക്കാണ് ഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗമുക്തര്‍ 96,06,111 ലക്ഷം. രോഗമുക്തി നിരക്ക് 95.53 ശതമാനമായി വര്‍ധിച്ചു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കുകളില്‍ ഒന്നാണിത്. രോഗമുക്തരും നിലവില്‍ രോഗികളായവരും തമ്മിലുള്ള അന്തരം 93,02,472 ലക്ഷമാണ്.

പുതുതായി രോഗമുക്തരായവരുടെ 71.61% പത്ത് സംസ്ഥാനങ്ങളില്‍/ കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ (4,471). ബംഗാളില്‍ 2,627 പേരും മഹാരാഷ്ട്രയില്‍ 2,064 പേരും രോഗമുക്തരായി.

പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ 79.20% 10 സംസ്ഥാനങ്ങളില്‍/ കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 5,711 രോഗബാധിതരുമായി കേരളമാണ് പട്ടികയില്‍ മുന്നില്‍. മഹാരാഷ്ട്രയില്‍ 3,811 പേര്‍ക്കും ബംഗാളില്‍ 1,978 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 333 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. പുതിയ മരണങ്ങളില്‍ 81.38% പത്ത് സംസ്ഥാനങ്ങളില്‍/ കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.

ഏറ്റവും കൂടുതല്‍ മരണം മഹാരാഷ്ട്രയിലാണ് (98). ബംഗാളിലും കേരളത്തിലും 40 ഉം 30ഉം പേര്‍ വീതം മരിച്ചു. ദശലക്ഷത്തിലെ മരണം ആഗോള തലത്തില്‍ തന്നെ ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ (105.7).

shortlink

Related Articles

Post Your Comments

Related Articles


Back to top button