
ലക്‌നൗ: യുപിയിൽ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട യുവാവ് ജോലി വാഗ്ദാനം നല്‍കിയാണ് യുവതിയെ കുരുക്കിയതെന്ന് പൊലീസ് പറയുകയുണ്ടായി.
യുപിയിലെ മൊറാദാബാദിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. ഡല്‍ഹി സ്വദേശിനായാണ് യുവതി. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ് പ്രതികളായ രണ്ടു യുവാക്കള്‍. മതപരിവര്‍ത്തനം തടയുന്ന നിയമം അനുസരിച്ച് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ചില വലതുപക്ഷ അംഗങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി.
ബിരുദധാരിയാണ് പീഡനത്തിനിരയായ യുവതി. സോഷ്യല്‍മീഡിയയില്‍ ഓണ്‍ലൈന്‍ എക്‌സ്‌പോര്‍ട്ട് കമ്പനിയിലെ മാനേജര്‍ ആണ് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് യുവാവ് യുവതിയുമായി അടുത്തതെന്ന് പൊലീസ് പറയുകയുണ്ടായി. ജോലി വാങ്ങി തരാമെന്നും ഇതിനായി മൊറാദാബാദില്‍ അഭിമുഖത്തിനായി വരാനും യുവാവ് ആവശ്യപ്പെടുകയുണ്ടായി.
ഇതനുസരിച്ച് യുപിയിൽ എത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്. ബസ് സ്റ്റാന്‍ഡില്‍ വച്ച് കണ്ടുമുട്ടിയ യുവാവ്, യുവതിയെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയുണ്ടായി. മയക്കുമരുന്ന് കലര്‍ത്തി നല്‍കി പാനീയം കുടിച്ച താന്‍ അബോധാവസ്ഥയിലായെന്ന് യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിയുകയുണ്ടായി.
Post Your Comments