
ആലുവ: മുസ്ളീം യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദു യുവാവ് മതം മാറണമെന്ന് ആവശ്യപ്പെട്ട് ഭാര്യയുടെ ബന്ധുക്കള്‍ വീടുകയറി ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഇസ്ളാം മതം സ്വീകരിക്കണമെന്നും പറ്റില്ലെങ്കില്‍ ബന്ധം ഒഴിയാനുള്ള രേഖകളില്‍ ഒപ്പിടണമെന്നുമായിരുന്നു ആവശ്യം. ഗുരുതരമായി പരിക്കേറ്റ ആലുവ പറവൂര്‍കവല റോസ് ലെയ്‌നില്‍ വാടകയ്‌ക്ക് താമസിക്കുന്ന തോപ്പുംപടി പള്ളത്ത് വീട്ടില്‍ മുരുകന്റെ ഭാര്യ ലേഖ (48), മകന്‍ അഭിനന്ദ് (27) എന്നിവരെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് വര്‍ഷം മുമ്പ് ഹൈന്ദവാചാര പ്രകാരം വിവാഹിതരായവരാണ് ദമ്പതികള്‍. താന്‍ മതം മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിന്റെ പേരില്‍ ബന്ധം ഒഴിയണമെങ്കില്‍ ഭാര്യ നേരിട്ട് ആവശ്യപ്പെടണമെന്നും ബന്ധുക്കള്‍ കൊണ്ടുവരുന്ന പേപ്പറില്‍ ഒപ്പുവയ്‌ക്കില്ലെന്നും അഭിജിത്ത് പറഞ്ഞു.പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം എളമക്കരയിലെ ക്ഷേത്രത്തില്‍ വച്ച് താലികെട്ടി. ഒന്നര വര്‍ഷത്തിലേറെ അഭിജിത്തിനൊപ്പമായിരുന്നു യുവതി.
read also; തെറ്റായ വിവരങ്ങള്‍ നല്‍കി: ലാലുപ്രസാദിന്റെ ആരോഗ്യനില വഷളാണെന്ന് അറിയിച്ച ഡോക്ടർക്ക് നോട്ടീസ്
ഇതിനിടയില്‍ യുവതിയെ തിരിച്ചു കൊണ്ടുപോകാന്‍ വീട്ടുകാര്‍ പലതരത്തിലും ശ്രമിച്ചെങ്കിലും നടന്നില്ല. മലപ്പുറത്തെ ബന്ധുവീട്ടിലെ തടങ്കലില്‍ നിന്ന് അര്‍ദ്ധരാത്രി യുവതി രക്ഷപ്പെട്ട സംഭവവുമുണ്ടായി.ഒന്നര വര്‍ഷം മുമ്പ് പെരുമ്പാവൂരിലെ വീട്ടിലേക്ക് പോയ യുവതി ഫോണില്‍ ബന്ധം തുടരുന്നുണ്ട്. യുവതിയുടെ മാതാവും സഹോദരിയും ഉള്‍പ്പെടെ 11 അംഗസംഘമാണ് വീട്ടിലെത്തിയത്.
സൗഹൃദ സംഭാഷണമായതിനാല്‍ മാതാവ് ലേഖ അഭിജിത്തിനെ ഫോണ്‍ വിളിച്ച് വരുത്തി. വീട്ടിലെത്തിയ ഉടന്‍ ഭാര്യയുടെ സഹോദരീ ഭര്‍ത്താവ് ഇജാസ് മര്‍ദ്ദിച്ചെന്ന് ലേഖ പറയുന്നു.പിടിവലിക്കിടെ നിലത്ത് വീണ ലേഖയുടെ വലതുകൈ ഒടിഞ്ഞു. അഭിജിത്തിന്റെ തലക്ക് പിന്നിലാണ് മര്‍ദ്ദനമേറ്റത്. സംഭവം അറിഞ്ഞെത്തിയ ആലുവ പൊലീസ് ഇജാസിനെ കസ്റ്റഡിയിലെടുത്തു.
Post Your Comments