ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം ഒരു കോടി കടന്നിരിക്കുകയാണ്. 1,45000 കൂടുതല്‍ ആളുകള്‍ മരണപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ 21 ദിവസത്തെ ലോക്ക്ഡൗണ്‍ കോവിഡിനെ പ്രതിരോധിച്ചു എന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ ഒരു ആസൂത്രണവുമില്ലാതെയാണ് ലോക്ക് ഡൗണ്‍ നടപ്പിലാക്കിയതെന്നും നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Read Also: കർഷകർക്ക് പുതുവർഷ സമ്മാനവുമായി പ്രധാനമന്ത്രി
അതേസമയം, രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1കോടി കടന്നിരിക്കുകയാണ്. ഇന്ത്യയില്‍ ആദ്യ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത് 10 മാസം പിന്നിടുമ്ബോഴാണ് രാജ്യത്തെ മൊത്തം കോവിഡ് ബാധികരുടെ എണ്ണം ഒരു കോടി പിന്നിടുന്നത്. ഇന്ത്യക്ക് പുറമേ ലോകത്ത് യുഎസില്‍ മാത്രമാണ് ഒരുകോടിക്കു മുകളില്‍ കോവിഡ് രോഗികള്‍ ഉള്ളത്. മാഹാരാഷ്ട്ര, കര്‍ണാടക ആന്ധ്രാ പ്രദേശ്, തമിഴ്നാട്, കേരള, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 26624 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 1,00,31,223 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 145477 പേരാണ് മരണപ്പെട്ടത്. ഇതില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 341 പേര്‍ മരിച്ചു.
എന്നാൽ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിരുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. ഒന്നാമത് യുഎസും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തെങ്കിലും, ചില ജില്ലകളിലാണ് കോവിഡ് രോഗം പടര്‍ന്നു പിടിച്ചത്. 700ലധികം ജില്ലകള്‍ ഉള്ള ഇന്ത്യയില്‍ 50 ശതമാനവും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 47 ജില്ലകളില്‍ ആണ്.
Post Your Comments