Latest NewsNewsIndia

കർഷകർക്ക് പുതുവർഷ സമ്മാനവുമായി പ്രധാനമന്ത്രി

പ്രധാനമന്ത്രി കിസാൻ സമ്മാന നിധി വിതരണം ഡിസംബർ 25 ന്

ന്യൂഡൽഹി: പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതി പ്രകാരമുള്ള തുകയുടെ വിതരണം കര്‍ഷകര്‍ക്ക് ഡിസംബര്‍ 25ന് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വെള്ളിയാഴ്ച റെയ്‌സനില്‍ നടന്ന കിസാന്‍ കല്യാണ്‍ പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രധാനമന്ത്രി മോദി കര്‍ഷകരെ അഭിസംബോധന ചെയ്തത്.

2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി-കിസാന്‍ പദ്ധതി ആരംഭിച്ചപ്പോള്‍ ആനുകൂല്യങ്ങള്‍ ചെറുകിട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മാത്രമേ അനുവദിച്ചിരുന്നുള്ളൂ. കൂടാതെ 2 ഹെക്ടര്‍ വരെ ഭൂമിയുള്ളവര്‍ക്കാണ് അനുവദിച്ചിരുന്നത്. ഈ പദ്ധതി പിന്നീട് 2019 ജൂണില്‍ പരിഷ്കരിക്കുകയും ഭൂവുടമകളുടെ വലുപ്പം കണക്കിലെടുക്കാതെ എല്ലാ കര്‍ഷക കുടുംബങ്ങളിലേയ്ക്കും വ്യാപിപ്പിക്കുകയും ചെയ്തു. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം പ്രതിവര്‍ഷം 6,000 രൂപയുടെ ആനുകൂല്യം രാജ്യത്തെ 14.5 കോടി കര്‍ഷകര്‍ക്കും നല്‍കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്ത്യ 5 ട്രില്യണ്‍ ഇക്കോണമിയാവും, ആത്മനിര്‍ഭര്‍ ഭാരത് ആ വഴിയാണെന്ന് വിദേശകാര്യ മന്ത്രാലയം

Read Also: ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം; ശരിവച്ച് ഡല്‍ഹി കോടതി

എന്നാൽ സ്ഥാപന-ഭൂവുടമകള്‍, ഭരണഘടനാ തസ്തികയിലുള്ള കര്‍ഷക കുടുംബങ്ങള്‍, സേവനമനുഷ്ഠിക്കുന്ന അല്ലെങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥര്‍, സംസ്ഥാന അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിലെ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ പ്രധാനമന്ത്രി-കിസാനില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്കും 10,000 രൂപയില്‍ കൂടുതല്‍ പ്രതിമാസ പെന്‍ഷനുള്ള വിരമിച്ച പെന്‍ഷന്‍കാര്‍ക്കും കഴിഞ്ഞ മൂല്യനിര്‍ണയ വര്‍ഷത്തില്‍ ആദായനികുതി അടച്ചവര്‍ക്കും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button