News

കര്‍ഷക ബില്ലിലെ വ്യവസ്ഥകള്‍, മറ്റ് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയിലേക്ക് തര്‍ജമ ചെയ്യാനൊരുങ്ങി കേന്ദ്രം

നിയമവ്യവസ്ഥകള്‍ കര്‍ഷകര്‍ക്ക് മനസിലാകാനെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കര്‍ഷക ബില്ലിലെ വ്യവസ്ഥകള്‍, തുറന്ന കത്ത് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയിലേക്ക് തര്‍ജമ ചെയ്യാനൊരുങ്ങി കേന്ദ്രം.
പുതിയ കര്‍ഷക ബില്ലുകള്‍ സംബന്ധിച്ച് കഴിഞ്ഞ ആഴ്ച്ചയാണ് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഹിന്ദി ഭാഷയില്‍ 8 പേജുള്ള തുറന്ന കത്ത് കേന്ദ്ര കാര്‍ഷിക മന്ത്രി തയാറാക്കിയത്.

read also :ആശുപത്രിയിലേയ്ക്ക് വാഹനം ഇടിച്ചുകയറ്റി; യുവാവിനുനേരെ ക്രൂരഅതിക്രമം: ദൃശ്യങ്ങള്‍ പുറത്ത്

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഹിന്ദി ഭാഷ സംസാരിക്കാനോ വായിക്കാനോ സാധിക്കാത്ത ജനങ്ങള്‍ ഉള്ളതിനാലാണ് പ്രാദേശിക ഭാഷകളിലേക്ക് തര്‍ജമ ചെയ്യാനുള്ള തീരുമാനം കേന്ദ്രം എടുത്തതെന്ന് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.പുതിയ കാര്‍ഷിക ബില്ലുകള്‍ വഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന നല്ല കാര്യങ്ങള്‍ രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നതാണ് കത്തിലൂടെ ലക്ഷ്യമിടുന്നത്.

തുറന്ന കത്ത് ആദ്യം ഇംഗ്ലിഷിലേക്കും പിന്നീട് ഹിന്ദി ഉപയോഗിക്കാത്ത സംസ്ഥാനങ്ങളായ വെസ്റ്റ് ബംഗാള്‍, തെലുങ്കാന. തമിഴ്നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളുടെ പ്രാദേശിക ഭാഷകളിലേക്കും നരേന്ദ്ര തോമറിന്റെ തുറന്ന കത്ത് തര്‍ജമ ചെയ്യും. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളിലേക്കും കത്ത് എത്തിക്കാന്‍ ശ്രമിക്കണമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button