KeralaCinemaMollywoodLatest NewsNewsEntertainment

മാളിൽ വെച്ച് രണ്ട് ചെറുപ്പക്കാർ നടിയോട് മോശമായി പെരുമാറിയതിനെ കുറിച്ച് വ്യത്യസ്ത പ്രതികരണവുമായി ഒരു പോസ്റ്റ്

ആക്രമിക്കപ്പെട്ട നടിയുടെ പിതാവ് ചെയ്തതും തെറ്റ്?

കൊച്ചിയിലെ ലുലുമാളിൽ വെച്ച് രണ്ട് ചെറുപ്പക്കാർ യുവനടിയെ മോശമായ രീതിയിൽ സ്പർശിച്ചതും ശേഷം പിന്തുടർന്ന് ശല്യം ചെയ്ത സംഭവം കേരളം ഏറെ ചർച്ച ചെയ്തതാണ്. സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ തിരിച്ചറിയുകയും ചെയ്തു. എന്നാൽ, ഈ വാർത്ത കേട്ടപ്പോൾ ജിനോ വിജയ് തരിശിൽ എന്ന യുവാവിന് ഓർമ്മ വന്നത് ആ നടിയുടെ തന്നെ പിതാവ് തിരക്കഥ എഴുതിയ ഒരു സിനിമയിലെ രംഗമാണ്. ഇതേക്കുറിച്ച് ജിനോ വിജയ് തരിശിൽ മൂവി സ്ട്രീറ്റ് ഗ്രൂപ്പിൽ പങ്കുവെച്ച ലേഖനമാണ് ചർച്ചയാവുന്നത്. കുറിപ്പ് ഇങ്ങനെ:

കൊച്ചിയിലെ ഒരു മാളിൽ വെച്ച് രണ്ട് ചെറുപ്പക്കാർ യുവനടിയെ സ്പർശിച്ചുവെന്നും പിന്തുടർന്ന് ശല്യം ചെയ്തുവെന്നുമുള്ള വാർത്ത കേട്ടപ്പോൾ ഓർമ്മ വന്നത് ആ നടിയുടെ തന്നെ പിതാവ് തിരക്കഥ എഴുതിയ ഒരു സിനിമയിലെ രംഗമാണ്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലെ രംഗം ഇങ്ങനെയാണ്.

Also Read:നടിയെ ആക്രമിച്ചത് മലപ്പുറം സ്വദേശികളായ ഇർഷാദും ആദിലും; മാപ്പ് പറയാൻ തയ്യാറെന്ന് പ്രതികൾ

നാടകത്തിൽ അഭിനയിക്കാൻ എത്തുന്ന നായകനായ മമ്മൂട്ടിയോടും കൂട്ടുകാരോടും ട്രൂപ്പിലെ നടിയായ തെസ്നി ഖാൻ അഹങ്കാരത്തോടെ പെരുമാറുന്നു. അവളുടെ സ്വഭാവം എന്ന് പറയുമ്പോൾ വെള്ളവും ഗ്ലാസും എടുത്ത് കൊണ്ട് വരാൻ പറയുമ്പോൾ കൊണ്ട് കൊടുക്കുന്നില്ല അങ്ങനെയൊക്കെ. അങ്ങനെയിരിക്കെ നായകന്റെ കൂട്ടുകാരൻ അജു വർഗീസ് പറയുന്നു അവൾക്ക് കുറച്ച് അഹങ്കാരം കൂടുതലാണ് അവൾടെ ബാക്കിൽ നോക്കി ഒരടി കൊടുക്കണം എന്ന്. ഇതുകേട്ട നായകൻ മാസ് ബി.ജി.എമ്മിന്റെ അകമ്പടിയോടെ പോയി ആ സ്ത്രീയുടെ ബാക്കിൽ ഒരടി കൊടുക്കുന്നു. അവർ കരഞ്ഞ് കൊണ്ട് അകത്തേക്ക് പോകുന്നു.

അതിന് ശേഷം അവർ നായകന് വെള്ളവും ഗ്ലാസുമൊക്കെ കൊണ്ട് കൊടുത്ത് ഒരു താൽപര്യത്തോടെ സമീപിക്കുന്നു. എന്നിട്ട് കൂട്ടുകാരിയോട് ഒരു ഡയലോഗും “ടിപ്പർ വന്ന് ഓട്ടർഷക്ക് ഇടിച്ചാലും ഓട്ടർഷ വന്ന് ടിപ്പറിനിടിച്ചാലും ഓട്ടർഷക്കല്ലേ കേട്. അതുകൊണ്ട് ചില ഇടികൾ നമ്മൾ കണ്ടില്ലെന്ന് നടിക്കണം.”

Also Read: ഷോപ്പിങ് മാളില്‍ നടിയെ ആക്രമിച്ച സംഭവം: പ്രതികളെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടൻ

തിരക്കഥാകൃത്ത് എന്തായിരിക്കും ഇതുകൊണ്ട് ഉദ്ദേശിച്ചത്. ഒരു സ്ത്രീ നല്ല സ്വഭാവം അല്ലെന്ന് പുരുഷന് തോന്നിയാൽ നടത്തി അനുസരണ ഉള്ളവൾ ആക്കാമെന്നാണോ അതോ ഒരു സ്ത്രീയുടെ തന്നോടുള്ള താൽപര്യം മനസിലാക്കുന്നതിന് അവളെ കേറി പിടിക്കണം എന്നാണോ. ഈ മേഖലയെ കുറിച്ച് തുടങ്ങിയവയെപ്പറ്റി പുള്ളിക്ക് വലിയ ധാരണ ഇല്ലെന്ന് തോന്നുന്നു.

എന്തായാലും ഇത്തരം പ്രവർത്തനങ്ങൾ ഒക്കെ ഗ്ലോറിഫൈ ചെയ്ത് തമാശയാക്കി അവതരിപ്പിച്ച് നോർമലൈസ് ചെയ്യുമ്പോൾ, സ്വന്തം മകൾ നേരിട്ട അനുഭവത്തിന് അറിഞ്ഞോ അറിയാതെയോ താനും കാരണക്കാരൻ ആകുന്നുവെന്ന് അദ്ദേഹം മനസിലാക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തെ പോലുള്ള മറ്റ് കലാകാരന്മാരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button