KeralaLatest News

ഷോപ്പിങ് മാളില്‍ നടിയെ ആക്രമിച്ച സംഭവം: പ്രതികളെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടൻ

അതേസമയം പ്രതികളെ നടി തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

കൊച്ചി: നഗരത്തിലെ ഷോപ്പിങ് മാളില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം. എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വടക്കന്‍ കേരളത്തിലേക്ക് പ്രതികള്‍ യാത്ര ചെയ്തുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കുറിച്ച്‌ വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ഇന്നുതന്നെ ഉണ്ടായേക്കുമെന്നുമാണ് സൂചന. അതേസമയം പ്രതികളെ നടി തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

രണ്ടു പേരില്‍ ഒരാള്‍ കോഴിക്കോട്ടേക്കും മറ്റെയാള്‍ കണ്ണൂരിലേക്കും ടിക്കറ്റെടുത്തിരിക്കുന്നതിനാല്‍ ഈ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച പ്രതികളുടെ ചിത്രം സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. നടി എറണാകുളത്ത് തിരിച്ചെത്തിയാല്‍ ഉടന്‍ മൊഴിയെടുക്കാനാണ് കളമശേരി പൊലീസിന്റെ തീരുമാനം. എറണാകുളത്തിന് വടക്കോട്ടുള്ള ജില്ലകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്.

read also: കെ എം മാണി അടക്കി ഭരിച്ച പഞ്ചായത്തില്‍ ബിജെപി തരംഗം,​ ഇടതുമുന്നണിയുടെ വാര്‍ഡും പിടിച്ചെടുത്തു

ഇന്നലെ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിയുന്നവര്‍ കളമശേരി പൊലീസില്‍ അറിയിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.പ്രതികളെ കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ തേടിയിരുന്നെങ്കിലും ഫലമില്ലാതെവന്നതോടെയാണ് ചിത്രങ്ങള്‍ നടിയെ കാണിച്ചു സ്ഥിരീകരിച്ച ശേഷം പുറത്തുവിട്ടത്.

നഗരത്തിലെ പ്രശസ്തമായ ഷോപ്പിങ് മാളില്‍ വച്ച്‌ രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് നടി സോഷ്യല്‍ മീഡിയയിലൂടെയാണ് വെളിപ്പെടുത്തിയത്. അതിക്രമത്തെപ്പറ്റി നടി പരാതി നല്‍കിയിരുന്നില്ലെങ്കിലും അവരുടെയും അമ്മയുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button