തിരുവനന്തപുരം : ബിജെപി പ്രവർത്തകരെ ‘ചാണകം’ എന്ന് സംബോധന ചെയ്യുന്നതിനോട് തനിക്കുള്ള സമീപനം വിശദീകരിച്ച് നടനും ബിജെപി അനുകൂലിയുമായ നടൻ കൃഷ്ണകുമാർ. കൃഷിയിടങ്ങളിലെല്ലാം കാലി വളമാണ് ഉപയോഗിക്കുന്നതെന്നും അതിൽ തന്നെ പശുവിന്റെ ചാണകമാണ് ഏറ്റവും കൂടുതലായി വളമായി ഇടുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു. ഇതാണ് അരിയാവും മറ്റ് ഭക്ഷ്യവസ്തുക്കളായും മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു മലയാള വാർത്താ മാധ്യമത്തിന്റെ ഓൺലൈൻ വിഭാഗവുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഞാനും ചാണകം, നിങ്ങളും ചാണകം, നമ്മൾ എല്ലാം ചാണകമാണ്, ഓരോ വ്യക്തിയിലും ചാണകമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യവസ്തു ചാണകത്തിന് രൂപാന്തരം സംഭവിച്ചതാണ് ഉണ്ടാകുന്നതെന്നും അതാണ് ‘നമ്മൾ’ ആയി തീരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആത്മീയാചാര്യനായ ജഗ്ഗി വാസുദേവിൽ നിന്നുമാണ് താൻ ഇക്കാര്യം മനസിലാക്കിയതെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.
Post Your Comments