![](/wp-content/uploads/2020/12/dr-263.jpg)
പാലക്കാട്: വിജിലൻസ് സംഘത്തെ കണ്ട് എഎംവിഐ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പാലക്കാട് വേലന്താവളം മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസ് റെയ്ഡിൽ കോഴപ്പണം പിടിച്ചു. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ (എഎംവിഐ) വി കെ ഷംസിറിൽ നിന്നാണ് 51150 രൂപ പിടികൂടിയത്.
Read Also: ലോകം മറ്റൊരു വ്യാവസായിക വിപ്ലവത്തിലേക്ക്; അടുത്ത 27 വർഷം നിർണായകം: പ്രധാനമന്ത്രി
എന്നാൽ വിജിലൻസ് ഡിവൈഎസ്പി എസ് ഷംഷുദ്ദീൻ്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് എത്തിയതോടെ എഎംവിഐ ഓടി രക്ഷപെടാൻ ശ്രമിച്ചു. പിന്നീട്, ഇയാളെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയിലാണ് അടി വസ്ത്രത്തിനുള്ളിൽ നിന്നും 49000 രൂപ കണ്ടെത്തിയത്. സെ ലോടേപ്പിൽ പൊതിഞ്ഞായിരുന്നു പണം ഒളിപ്പിച്ചത്. അന്യസംസ്ഥാന വാഹനങ്ങളിൽ നിന്നും കൈക്കൂലി വാങ്ങിയ പണമെന്നാണ് വിജിലസ് അറിയിക്കുന്നത്.
Post Your Comments