തിരുവനന്തപുരം: വിജിലന്‍സിനെ ‘പരിശോധി’ക്കാൻ തയ്യാറെടുത്ത് സംസ്ഥാന സർക്കാർ. കെ.എസ്.എഫ്.ഇയിലെ വിവാദ വിജിലന്‍സ് പരിശോധനയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാറും സി.പി.എമ്മും രംഗത്ത് എത്തിയത്. അതേസമയം, തുടര്‍ച്ചയായ രണ്ടാം ദിവസവും വിജിലന്‍സിന് എതിരായ ധനമന്ത്രിയുടെ കടന്നാക്രമണം തുടര്‍ന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന് കൂടി വിമര്‍ശനം ഉന്നയിച്ചതോടെ പാര്‍ട്ടിക്കുള്ളിലെ കടുത്ത അതൃപ്തി കൂടുതല്‍ പ്രകടമായി.
പരിശോധനയുമായി മുന്നോട്ടുപോകേണ്ടന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് കഴിഞ്ഞദിവസം വിജിലന്‍സിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ വിജിലന്‍സ് നടപടിയുടെ സാഹചര്യം കൂടി പരിശോധിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. പരിശോധനക്ക് കാരണമായ പരാതി ന്യായമാണോ, കെ.എസ്.എഫ്.ഇ പോലുള്ള സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനത്തില്‍ പരിശോധിക്കുമ്പോള്‍ പുലര്‍ത്തേണ്ട മാനദണ്ഡം പാലിച്ചോ എന്നതും പരിശോധിക്കും. ക്രമക്കേടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയെന്നാണ് വിജിലന്‍സ് അധികൃതര്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരിക്കുന്നത്.
അതേസമയം, വിജിലന്‍സ് നടപടിക്ക് പിന്നില്‍ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളെ സഹായിക്കാനുള്ള ഗൂഢ നീക്കമാണോയെന്നും സി.പി.എം സംശയിക്കുന്നുണ്ട്. ഒപ്പം, നേതാക്കളുടെ വിമര്‍ശനം മുഖ്യമന്ത്രിക്ക് എതിരായ നീക്കമെന്ന വാദവും നേതൃത്വം തള്ളുന്നു. ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലന്‍സ് വാദിക്കുമ്പോള്‍ ധനവകുപ്പ് അത് ചോദ്യം ചെയ്യുന്നു. സി.എ.ജി റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തില്‍ കൂടുതല്‍ ഇല്ലെന്നാണ് ധന വകുപ്പിന്റെ നിലപാട്. ഔചിത്യബോധം കാട്ടിയില്ലെന്ന ബോധ്യം സി.പി.എം നേതൃത്വത്തില്‍ നിന്നുണ്ടായതോടെ ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കുകയാണ് ആഭ്യന്തരവകുപ്പിന്റെ വെല്ലുവിളി.
Read Also: ഈ കോഗ്രസിന് എന്തുപറ്റി? നടി ഊര്‍മിള മദോണ്ഡ്കര്‍ ശിവസേനയിലേക്ക്
ഭരണത്തിന്റെ അവസാന കാലത്ത് സര്‍ക്കാറിനെ തകര്‍ക്കാന്‍ ഉദ്യോഗസ്ഥ സംവിധാനത്തിനുള്ളില്‍ നീക്കമുണ്ടായോ എന്നതടക്കം പരിശോധിക്കണമെന്ന അഭിപ്രായമാണ് സി.പി.എമ്മിന്. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവക്ക് എതിരെയും സംശയത്തിന്റെ മുന ഉയരുന്നുണ്ട്. ചുമതല ഏല്ക്കുംമുമ്ബ് മുത്തൂറ്റ് ഫിന്‍കോര്‍പ് ഗ്രൂപ്പിന്റെ ചീഫ് സെക്യൂരിറ്റി ഉപദേഷ്ടാവായിരുന്നു ശ്രീവാസ്തവ. ആഭ്യന്തരവകുപ്പിെന്റ തുടര്‍ച്ചയായ പരാജയത്തോടൊപ്പം ഉപദേഷ്ടാവിെന്റ റോളിനെക്കുറിച്ചും ചോദ്യങ്ങള്‍ പാര്‍ട്ടിയില്‍ ഉയരുകയാണ്. ഇതിനൊപ്പം കിഫ്ബി, കെ.എസ്.എഫ്.ഇ വിവാദങ്ങളില്‍ ധനവകുപ്പിന്റെ പിടിപ്പുകേടിലും സി.പി.എമ്മിന് അതൃപ്തിയുണ്ട്.
Post Your Comments