
തിരുവനന്തപുരം : കേരളത്തിൽ സി.പി.എം ബി.ജെ.പിയെ വളർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിനെ അപ്രസക്തമാക്കിയാണ് സി.പി.എം ഇതിന് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ചേർന്ന യു.ഡി.എഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാക്കളുടെ സംയുക്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ബി.ജെ.പിയെ പ്രധാനപ്രതിപക്ഷമാക്കാനാണ് ഇവർ ശ്രമിക്കുന്നത് ഈ തന്ത്രം ശബരിമലക്കാലത്ത് തുടങ്ങിയതാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നതായും ചെന്നിത്തല പറഞ്ഞു.വർധിത വീര്യത്തോടെ പോരാടുമെന്നും പാളിച്ചകൾ പരിശോധിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഈ തിരഞ്ഞെടുപ്പിലെ നേരിയ വിജയം കൊണ്ട് സർക്കാരിന്റെ എല്ലാ അഴിമതികളും വെള്ളപൂശാനാവില്ലെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടുമെന്നും ചെന്നിത്തല
പറഞ്ഞു.
Post Your Comments