Latest NewsNewsInternational

ഇന്ത്യ മിന്നലാക്രമണം നടത്താന്‍ തയ്യാറെടുക്കുന്നു; പാക് വിദേശകാര്യമന്ത്രി

സുപ്രധാന പങ്കാളികളെന്ന് ഇന്ത്യ കരുതുന്ന രാജ്യങ്ങളുടെ അനുമതി നേടിയെടുക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഖുറേഷി ആരോപിച്ചു.

ഇസ്ലാമബാദ്: പാകിസ്താനുമേല്‍ ഇന്ത്യ മിന്നലാക്രമണം നടത്താന്‍ തയ്യാറെടുക്കുന്നുവെന്ന ആരോപണവുമായി പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ആഭ്യന്തര പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു . യുഎഇയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ അബുദാബിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് പാക് മന്ത്രി ഇന്ത്യക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചത്.

എന്നാൽ യുഎഇ നേതൃത്വവുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ ആയിരുന്നു ഖുറേഷിയുടെ വാര്‍ത്താ സമ്മേളനം. ഇന്ത്യയുടെ നീക്കങ്ങള്‍ പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ മണത്തറിഞ്ഞുവെന്നാണ് ഖുറേഷിയുടെ അവകാശവാദം. സുപ്രധാന നീക്കങ്ങള്‍ നടക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പാകിസ്താനെതിരെ മിന്നലാക്രമണം നടത്താന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്. സുപ്രധാന പങ്കാളികളെന്ന് ഇന്ത്യ കരുതുന്ന രാജ്യങ്ങളുടെ അനുമതി നേടിയെടുക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഖുറേഷി ആരോപിച്ചു. കര്‍ഷക സമരം അടക്കമുള്ള ഗുരുതര ആഭ്യന്തര പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനും ഭിന്നതകള്‍ മറന്ന് ഐക്യം ഊട്ടിയുറപ്പിക്കാനും പാകിസ്‌താനെതിരായ മിന്നലാക്രമണത്തിലൂടെ കഴിയുമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നതെന്നും ഖുറേഷി ആരോപിച്ചു.

Read Also: ഓപ്പറേഷന്‍ ലോട്ടസ്; ഇനി ബിജെപിയും തൃണമൂലും നേർക്കുനേർ

ഇന്ത്യയുടെ ഭാഗത്തുനിന്ന് മിന്നലാക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പാക് സൈന്യം അതീവ ജാഗ്രത പാലിക്കുകയാണെന്ന് പാകിസ്താനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷം പാകിസ്താനിലെ ഭീകര ക്യാമ്ബുകള്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ സൈന്യം രണ്ടു തവണ മിന്നലാക്രമണം നടത്തിയിരുന്നു. ഉറി ഭീകരാക്രമണത്തിന് പിന്നാലെ 2016 സെപ്റ്റംബര്‍ 29 നാണ് ഇന്ത്യ ആദ്യ മിന്നലാക്രമണം നടത്തിയത്. 2019 ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ആയിരുന്നു രണ്ടാമത്തെ മിന്നലാക്രമണം. ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ക്യാമ്ബുകള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണങ്ങള്‍ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button