Latest NewsIndia

പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതി പ്രദേശത്ത് കാര്‍ഷെഡ് നിര്‍മ്മിക്കാന്‍ നീക്കവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

കാര്‍ഷെഡ് നിര്‍മ്മാണം ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ബുള്ളറ്റ് ട്രെയിനുവേണ്ടി നീക്കി വച്ചിരുന്ന ഭൂമിയില്‍ കാര്‍ഷെഡ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പരിശോധിക്കുന്നത്

മുംബൈ: ബാന്ദ്ര-കുര്‍ള കോംപ്ലക്‌സില്‍ ബുള്ളറ്റ് ട്രെയിന്‍ സ്‌റ്റേഷനായി മാറ്റിവച്ച ഭൂമിയില്‍ മെട്രോ കാര്‍ഷെഡ് നിര്‍മ്മിക്കാനുള്ള നീക്കവുമായി മഹാരാഷ്ട്ര സർക്കാർ. ഇതിനായുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ മെട്രോ പദ്ധതി നടത്തിപ്പുകാരായ എംഎംആര്‍ഡിയോട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദശം നല്‍കി. ഇതിന്റെ നിര്‍മ്മാണത്തെ ചൊല്ലി ശിവസേന-ബിജെപി വാക്‌പേര് മുറുകുന്നു.

കാഞ്ജൂര്‍മാര്‍ഗിലെ നിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ തടസ്സപ്പെടുത്തിയതിനാലാണ് ബുള്ളറ്റ് ട്രെയിന് മാറ്റിവച്ചിരിക്കുന്ന ഭൂമിയില്‍ മെട്രോയ്ക്കായി സാധ്യതാപഠനം നടത്തേണ്ടിവരുന്നതെന്ന് വരുത്തിതീര്‍ക്കാനാണ് ശിവസേന ശ്രമിക്കുന്നത്.ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരിക്കെ ആരേ കോളനിയില്‍ കാര്‍ഷെഡ് നിര്‍മ്മിക്കാന്‍ എടുത്ത തീരുമാനം റദ്ദാക്കികൊണ്ട് ഉദ്ധവ് സര്‍ക്കാര്‍ കാഞ്ജൂര്‍മാര്‍ഗില്‍ കാര്‍ഷെഡ് നിര്‍മ്മാണം തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

കാഞ്ജൂര്‍മാര്‍ഗിലേത് കേന്ദസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണെന്ന് അവകാശപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയത്. ഇതിനെ തുടര്‍ന്ന് കാര്‍ഷെഡ് നിര്‍മ്മാണം ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ബുള്ളറ്റ് ട്രെയിനുവേണ്ടി നീക്കി വച്ചിരുന്ന ഭൂമിയില്‍ കാര്‍ഷെഡ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പരിശോധിക്കുന്നത്.ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തടസ്സം സൃഷ്ടിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ വികസനമാണ് തടസ്സപ്പെടുത്തുന്നതെന്ന് ബിജെപി എംഎല്‍എ ആശിഷ് ഷേലാര്‍ ആരോപിച്ചു.

read also: ബംഗാള്‍ സന്ദര്‍ശനത്തിനിടെ കര്‍ഷകന്റെ വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ച് അമിത്ഷാ

ബികെസിയില്‍ കാര്‍ഷെഡി നിര്‍മ്മിക്കാനുള്ള നീക്കം അധിക്ഷേപകരവും ബാലിശവുമാണെന്ന് പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. പുതിയ നീക്കം പദ്ധതി ചെലവ് വര്‍ധിക്കാന്‍ കാരണമാകും ഇതോടെ മെട്രോ നഷ്ടത്തിലാകും. ഈഗോ വെടിഞ്ഞ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്നും ഫഡ്‌നാവിസ് പറഞ്ഞു.ബികെസിയില്‍ സര്‍ക്കാരിന്റെ ഉടസ്ഥതയിലുള്ള സ്ഥലത്ത് കാര്‍ഷെഡ് നിര്‍മ്മിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. അതാകുമ്ബോള്‍ കേന്ദ്രത്തിനോ മറ്റാര്‍ക്കോ തടസ്സമുന്നയിക്കാന്‍ കഴിയില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button