Latest NewsKeralaNews

ത​ങ്ങ​ള്‍ മ​റ്റൊ​രു പാ​ര്‍​ട്ടി​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​റി​ല്ല; പി.കെ. കുഞ്ഞാലിക്കു​ട്ടി

സി.പി.എമ്മും എസ്.ഡി.പി.ഐയും പലയിടത്തും പരസ്യ ധാരണയുണ്ടാക്കി

കെ.​പി​.സി​.സി പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​ര്യ​ത്തി​ല്‍ ലീ​ഗ് ഇ​ട​പെ​ടു​ന്നു​വെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​സ്റ്റ് നിലവാരം കുറഞ്ഞതായിപ്പോയെന്ന വിമർശനവുമായി മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കു​ട്ടി

”യു.​ഡി.​എ​ഫി​ന്‍റെ നേ​തൃ​ത്വം ലീ​ഗ് ഏ​റ്റെ​ടു​ക്കു​​ന്നു​വെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​സ്റ്റ് ക​ണ്ടു. നി​ല​വാ​രം കു​റ​ഞ്ഞ പോ​സ്റ്റാ​യി​പ്പോ​യി. ത​ങ്ങ​ള്‍ മ​റ്റൊ​രു പാ​ര്‍​ട്ടി​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​റി​ല്ല” കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

read also:അമിത് ഷായുടെ റാലിയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം

പല സാഹചര്യങ്ങളില്‍ പല കാര്‍ഡുകള്‍ മാറ്റിക്കളിക്കുകയാണ് മുഖ്യമന്ത്രിയെന്നും ചില നേരത്ത് ഭൂരിപക്ഷ കാര്‍ഡ്, ചില നേരത്ത് ന്യൂനപക്ഷ കാര്‍ഡ്. ഇനി ബി.ജെ.പിയും ഞങ്ങളും മാത്രമേ ഇവിടെയുള്ളൂ എന്ന് ധരിച്ച്‌ സി.പി.എം ഇറങ്ങിയാല്‍ കാര്യങ്ങള്‍ തെറ്റുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു​.ഡി​.എ​ഫ് അ​പ്ര​സ​ക്ത​മാ​യെ​ന്ന് പ​റ​ഞ്ഞാ​ല്‍ ക​ണ​ക്ക് തെ​റ്റു​മെ​ന്നു കൂട്ടിച്ചേർത്ത കു​ഞ്ഞാ​ലി​ക്കു​ട്ടി സി.പി.എമ്മും എസ്.ഡി.പി.ഐയും പലയിടത്തും പരസ്യ ധാരണയുണ്ടാക്കിയെന്നും എസ്.ഡി.പി.ഐക്ക് സീറ്റ് കൂടിയത് എല്‍.ഡി.എഫുമായുള്ള സഖ്യത്തിലൂടെയാണെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button