തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ വിജയം നേടിയതോടെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് വീണ്ടും നോട്ടമിട്ട് കോടിയേരി ബാലകൃഷ്ണന്‍. ബിനീഷ് കോടിയേരിയുടെ അറസ്റ്റിനു പിന്നാലെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം നേതൃസ്ഥാനം ഒഴിഞ്ഞത്.
മകന്‍ ഇ ഡി യുടെ കസ്റ്റഡിയില്‍ കഴിയുന്നതും മകനെതിരെ ഉയര്‍ന്ന മയക്കു മരുന്ന് ലോബി ആരോപണങ്ങളും സ്ഥാനം ഒഴിയാന്‍ കോടിയേരിയെ പ്രേരിപ്പിച്ചുവെന്നാണ് വിവരം. ഇതിനൊപ്പം മൂത്ത് മകന്‍ ബിനോയിയ്ക്കെതിരെ ഉയര്‍ന്ന ബാര്‍ ഡാന്‍സറുടെ പരാതിയും ചര്‍ച്ചയായി. ഇതൊന്നും പാര്‍ട്ടിയെ ബാധിച്ചില്ലെന്നാണ് കോടിയേരിയുടെ വിലയിരുത്തല്‍.
തെരെഞ്ഞടുപ്പ ഫലം വന്നപ്പോള്‍ പ്രതികൂല സാഹചര്യത്തിലും കാറ്റ്്് ഇടത്തോട്ടു വീശിയ സാഹചര്യത്തില്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന് അടുപ്പക്കാരും ആവിശ്യപ്പെട്ടു. തന്റെ മക്കള്‍ക്കെതിരായ ആരോപണങ്ങള്‍ പ്രതിഫലിച്ചിരുന്നുവെങ്കില്‍ സിപിഎമ്മിന് ഇത്രയും വലിയ വിജയം കിട്ടില്ലായിരുന്നുവെന്നാണ് കോടിയേരിയുടെ നിലപാട്.
പാര്‍ട്ടിക്ക് മേല്‍ കോടിയേരിയെ സെക്രട്ടരി സ്ഥാനത്ത് എത്തിക്കാന്‍ കണ്ണൂര്‍ ലോബിയുടേതായ സമ്മര്‍ദ്ദം ശക്തമായി ഉണ്ടെന്നാണ് വിവരം. എന്നാല്‍ ബിനിഷിന്റെ അറസ്്റ്റിനെ തുടര്‍ന്ന് പാര്‍ട്ടി പ്രതിഛായ മോശമാകുമന്ന കണക്കൂട്ടലില്‍ പിണരായി വിജയന്‍ കൂടി താല്പര്യം എടുത്താണ് കോടിയേരി അവധിയില്‍ പോയത്.
എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പിണറായുടെ ജീല്ലാ പര്യടനം പൂര്‍ത്തിയായ ശേഷമാകും ഇക്കാര്യങ്ങളില്‍ പാര്‍ട്ടിയില്‍ സജീവ ചര്‍ച്ച ഉണ്ടാകുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തിന് പച്ചക്കൊടി കാട്ടുമെന്നാണ് കോടിയേരിയുടെ വിശ്വാസം
Post Your Comments