Latest NewsIndiaNews

നിയമസഭാ തിരഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ 11 ബംഗാള്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ 11 എംഎല്‍എമാരുള്‍പ്പെടെ അമ്പതോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു. മിഡ്‌നാപൂരിൽ നടന്ന അമിത് ഷായുടെ റാലിക്കിടെയായിരുന്നു ഇവരുടെ പാർട്ടി പ്രവേശനം. തൃണമൂലില്‍ നിന്ന് രാജിവെച്ച സുവേന്ദു അധികാരി ഉള്‍പ്പെടെ 11 സിറ്റിങ് എംഎല്‍എമാരും ഒരു എംപിയും, മുന്‍ എംപിയും നിരവധി നിരവധി പ്രവര്‍ത്തകരും റാലിയില്‍ പങ്കുചേര്‍ന്ന് ബിജെപി അംഗത്വം സ്വീകരിച്ചു. സിപിഐയില്‍ നിന്നും സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഓരോ എംഎല്‍എമാരും ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. ബിജെപിയില്‍ ചേര്‍ന്ന സുനില്‍ മണ്ഡല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംപിയാണ്.

നിയമസഭാ തിരഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട മുന്‍ മന്ത്രി സുവേന്ദു അധികാരയും സിപിഎം എംഎല്‍എ തപ്സി മൊണ്ഡലും ഉള്‍പ്പെടെ നേതാക്കളുടെ പട തന്നെ ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ കേന്ദ്ര സര്‍ക്കാരും മമത ബാനര്‍ജിയും തമ്മിലുള്ള നിയമസഭാ തിരഞ്ഞെടുപ്പ് യുദ്ധമുഖം തുറന്നു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button