KeralaLatest NewsIndia

പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്, അട്ടിമറിക്കുന്നെന്ന് ഭാര്യയും പത്രപ്രവർത്തക യൂണിയനും

ലോറിക്ക് തൊട്ടു മുമ്പില്‍ പ്രദീപിനെ കുടുക്കാന്‍ വേണ്ടി ഒരു ബൈക്കും ഉണ്ടായിരുന്നു. ഈ ബൈക്ക് ആരുടേതാണെന്നത് ഇനിയും കണ്ടെത്തിയില്ലെന്നാണ് സൂചന.

തിരുവനന്തപുരം: വാഹനമിടിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ എസ്. വി പ്രദീപ് മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ച്‌ ഇതുവരെയുള്ള അന്വേഷണത്തിലാണ് കണ്ടെത്തല്‍. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുവച്ച്‌ പ്രദീപിനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോകുകയും തുടക്കത്തില്‍ വണ്ടി കണ്ടെത്താന്‍ കഴിയാത്തതും ഏറെ ദുരൂഹതകള്‍ക്ക് വഴിവച്ചിരുന്നു.

നടന്നത് വാഹനാപകടം മാത്രമാണെന്നും ദുരൂഹതകളില്ലെന്നുമാണ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച്‌ ഇതുവരെയുള്ള നിഗമനം. അതേസമയം ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളിലെ വൈരുദ്ധ്യമടക്കം പൊലീസ് വിശദമായി അന്വേഷിക്കും. അതേസമയം സിബിഐ അന്വേഷണമെന്ന ആവശ്യം കുടുംബാഗങ്ങളും സുഹൃത്തുക്കളും ആവശ്യപ്പെടുമ്പോഴും പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടത് ഐജി തലത്തിലെ അന്വേഷണമാണ്.

ഫലത്തില്‍ അത് അംഗീകരിച്ചു. ഇതോടെ കെ എം ബഷീറിന്റെ അപകടമരണത്തില്‍ ഉണ്ടായ അട്ടിമറി സാഹചര്യം ഇവിടേയും ഉരുത്തിരിയുകയാണെന്നാണ് ആരോപണം.പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തിയിരുന്നു. ഇടിച്ചപ്പോള്‍ തന്നെ അറിഞ്ഞെന്നും നിര്‍ത്താതെ പോയതാണെന്നും ഡ്രൈവര്‍ മൊഴി നല്‍കുകയും ചെയ്തു. ഇത് അംഗീകരിച്ച്‌ വെറുമൊരു അപകടമാക്കി കൊലപാതകത്തെ മാറ്റാനാണ് ശ്രമം.സിസിടിവി ദൃശ്യങ്ങളില്‍ ലോറി വെട്ടിത്തിരിച്ച്‌ പ്രദീപിനെ ഇടിക്കുന്നത് വ്യക്തമാണ്.

മനപ്പൂര്‍വ്വം നടത്തിയ നീക്കമാണെന്നും സൂചനയുണ്ട്. ലോറിക്ക് തൊട്ടു മുമ്പില്‍ പ്രദീപിനെ കുടുക്കാന്‍ വേണ്ടി ഒരു ബൈക്കും ഉണ്ടായിരുന്നു. ഈ ബൈക്ക് ആരുടേതാണെന്നത് ഇനിയും കണ്ടെത്തിയില്ലെന്നാണ് സൂചന.അപകടത്തിനു തൊട്ടു മുന്‍പുള്ള ക്യാമറാ ദൃശ്യങ്ങളില്‍ പ്രദീപിന്റെ സ്‌കൂട്ടര്‍ ഇടതു വശത്തെ ട്രാക്കിലൂടെയും 100 മീറ്ററോളം പിന്നിലായി ലോറി വലതു വശത്തെ ട്രാക്കിലൂടെയും പോകുന്നതു കാണാം.

read also: ജയ്‌ശ്രീറാം ഫ്ലക്സ് വിവാദം : ബിജെപി കൗണ്‍സിലര്‍മാരും പോളിങ് ഏജന്‍റുമാരും പ്രതികളാകും

പെട്ടെന്ന് ലോറി ഇടതു വശത്തേക്ക് വെട്ടിത്തിരിച്ചു. ഇതിന് മുന്നില്‍ ഉണ്ടായിരുന്ന ബൈക്ക് അപകടമുണ്ടായിട്ടും നിര്‍ത്താതെ പോയി. ഇതിലാണ് റുരൂഹത ഉള്ളത്. ലോറിയും ബൈക്കും ചേര്‍ന്ന് നടത്തിയ തിരക്കഥയായിരുന്നു അപകടമെന്ന ആരോപണം സജീവമാണ്. എന്നാല്‍ ഇത്തരത്തിലുള്ള നിഗൂഡതയിലേക്കൊന്നും അന്വേഷണം നീങ്ങില്ലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button