Latest NewsKeralaIndia

എസ്.വി പ്രദീപിന്‍റെ അപകടമരണം; വാഹനത്തിൽ ഉണ്ടായിരുന്ന ടിപ്പറിന്‍റെ ഉടമയെയും പ്രതി ചേർക്കും

പ്രതി ജോയിയുടെ അടക്കം കോള്‍ രേഖകള്‍ പരിശോധിച്ച്‌ കൂടുതല്‍ വ്യക്തത വരുത്താന്‍ പൊലീസ് നടപടി തുടങ്ങി.

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്‍റെ മരണത്തില്‍ അപകടമുണ്ടാക്കിയ ടിപ്പറിന്‍റെ ഉടമയെയും പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനം. ടിപ്പറിന്‍റെ ഉടമ മോഹനന്‍ അപകടസമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ച ശേഷമാണ് തീരുമാനം.അപകടസമയത്ത് ലോറിയിലുണ്ടായിരുന്ന പേരൂക്കട ഇന്ദിരാനഗര്‍ സ്വദേശി മോഹനന്‍ ഒളിവിലാണ്. കെ.എല്‍.01സി.കെ.6949 കരിയ്ക്കകത്തമ്മ എന്ന ലോറി മോഹനന്റെ മകള്‍ സന്ധ്യയുടെ പേരിലാണ്.

പ്രദീപിന്‍റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു .ടിപ്പര്‍ ലോറി ഡ്രൈവര്‍ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം കാവടി തലയ്ക്കല്‍, ശാന്തിനികേതനില്‍ ജോയ് ഫ്രാന്‍സിസിനെ (57) അറസ്റ്റ് ചെയ്തു. അപകടത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ടിപ്പര്‍ ലോറിയുടെ സഞ്ചാര പാത പൊലീസ് വിശദമായി പരിശോധിച്ചു. ലോറി അമിത വേഗതയിലായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു. പ്രതി ജോയിയുടെ അടക്കം കോള്‍ രേഖകള്‍ പരിശോധിച്ച്‌ കൂടുതല്‍ വ്യക്തത വരുത്താന്‍ പൊലീസ് നടപടി തുടങ്ങി.

കരമന-കളിയിക്കവിള ദേശീയപാതയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്‍റെ അപകടം ഉണ്ടായത്. സിസിടിവി ദൃശ്യങ്ങളിലൂടെ ടിപ്പറാണെന്ന് തിരിച്ചറിയുകയായിരുന്നു. ഈഞ്ചക്കല്‍ ഭാഗത്തു നിന്ന്‌ അപകടത്തില്‍പ്പെട്ട ടിപ്പറുമായി അഭിഭാഷകനെ കാണാന്‍ പോകുമ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ടിപ്പര്‍ കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ ഇന്നു കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയിലുള്ള പ്രതിക്ക് ഷുഗര്‍ ലെവല്‍ ഉയര്‍ന്നതിനാല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്.

read also: സുഹൃത്തുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വീട്ടമ്മയെ നിര്‍ബന്ധിച്ച്‌ ഭര്‍ത്താവ്

അപകടം നടന്ന വിവരം അറിഞ്ഞില്ലെന്നാണ് തുടക്കത്തില്‍ പ്രതി പറഞ്ഞതെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ വെള്ളയാണിയില്‍ ലോഡ് ഇറക്കിയ ശേഷം തൃക്കണ്ണാപുരംവഴിയാണ് വാഹനം തിരികെ വട്ടിയൂര്‍ക്കാവിലേക്ക് പോയത്. പേടി കാരണമാണ് വാഹനം നിറുത്താതിരുന്നതെന്നും പ്രതി മൊഴി നല്‍കി. വാഹനം ഒളിപ്പിച്ചാല്‍ പിടിക്കപ്പെടുമെന്ന ഭീതിയിലാണ് ഇന്നലെ ലോഡുമായി സൈറ്റുകളില്‍ കറങ്ങിയതെന്നും ജോയ് പറഞ്ഞു.

ഇയാള്‍ക്കെതിരെ നിലവില്‍ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെങ്കിലും മൊഴികളും ശാസ്ത്രീയ തെളിവുകളും വിശദമായി പരിശോധിച്ച ശേഷം വകുപ്പ് മാറ്റുന്ന കാര്യം തീരുമാനിക്കുമെന്നും പൊലീസ് പറഞ്ഞു. അതേസമയം പ്രസ്ക്ലബില്‍ പൊതുദര്‍ശനത്തിനു ശേഷം ഇന്നലെ വൈകിട്ടോടെ പ്രദീപിന്റെ സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button