ന്യൂഡല്‍ഹി: ബിജെപിയ്ക്കെതിരെ പ്രതികാര നടപടികളുമായി നീങ്ങുന്ന മമതാബാനര്‍ജിക്ക് സുപ്രീം കോടതിയുടെ കര്‍ശന താക്കീത്. പശ്ചിമബംഗാളിലെ ബി.ജെ.പി നേതാക്കള്‍ക്കെതിരേയും തൃണമൂല്‍ വിട്ടവര്‍ക്കെതിരേയും ഒരു പ്രതികാര നടപടികളും കേസ്സും എടുക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. പശ്ചിമ ബംഗാള്‍ സര്‍ക്കാറിനും സംസ്ഥാന പോലീസ് വകുപ്പിനുമാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ജസ്റ്റിസ് എസ്.കെ.കൗശലിന്റെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ചാണ് കേസ്സ് എടുത്തത്.
ബി.ജെ.പി നേതാക്കളായ അര്‍ജ്ജുന്‍ സിംഗ്, കൈലാഷ് വിജയ് വര്‍ഗ്ഗിയ, പവന്‍ സിംഗ്, മുകുല്‍ റോയ്, സൗരവ് സിംഗ് എന്നിവര്‍ സംയുക്തമായി നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ നിര്‍ദ്ദേശം. കേസ്സുകളെടുത്തതെല്ലാം യാതൊരു അടിസ്ഥാനമില്ലാ ത്തതാണെന്നും രാഷ്ട്രീയ പകപോക്കലാണ് ലക്ഷ്യമെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ്സ് വിട്ട് ബി.ജെ.പി.യിലേക്ക് വരുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ്സുകളെടുത്ത് സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണ് രണ്ടു വര്‍ഷങ്ങളായി മമതാ ബാനര്‍ജി നടത്തുന്നത്. 2019ല്‍ മാത്രം അര്‍ജ്ജുന്‍ സിംഗിനെതിരെ 64 ക്രിമിനല്‍ കേസ്സുകളാണ് മമത എടുപ്പിച്ചത്.
Post Your Comments