Latest NewsNewsIndia

‘ജനം പിന്തുണച്ചാല്‍ ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കും’; ആന്ധപ്രദേശ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ടിഡിപി അധ്യക്ഷന്‍

അമരാവതി : തന്റെ പദ്ധതിയെ ജനം പിന്തുണച്ചാല്‍ താന്‍ രാഷ്ട്രീയം വിടുമെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയോട് വെല്ലുവിളി നടത്തി ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. അമരാവതിയെ തലസ്ഥാനമാക്കി പിന്തുണച്ചുകൊണ്ടുള്ള കര്‍ഷക പ്രക്ഷോഭത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി അമരാവതിയില്‍ നടന്ന സംയുക്ത പ്രതിപക്ഷ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ചന്ദ്രബാബു നായിഡു. ‘മൂന്ന് തലസ്ഥാനമെന്ന നീക്കം സംബന്ധിച്ച് നമുക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താം. ജനങ്ങള്‍ ഇതിനെ പിന്തുണച്ചാല്‍ ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കും’, അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്ക മാതൃകയില്‍ ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനമെന്ന ആശയം ഒരു വര്‍ഷം മുമ്പാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അവതരിപ്പിച്ചത്. തുടര്‍ന്ന് വിശാഖപട്ടണത്തെ
ഭരണനിര്‍വ്വഹണ തലസ്ഥാനമായും കുര്‍ണൂലിനെ ജൂഡീഷ്യല്‍ തലസ്ഥാനമായും ജഗന്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. അമരാവതിയെ നിയമസഭാ തലസ്ഥാനമായി നിലനിര്‍ത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button