Latest NewsNewsCrime

പശുവിനെ മോഷ്ടിക്കാൻ ശ്രമം; ബിഹാറില്‍ 32കാരനെ അടിച്ചുകൊന്നു

പട്‌ന: പശുവിനെ മോഷ്ടിച്ചെന്ന സംശയത്തെ തുടര്‍ന്ന് ബിഹാറില്‍ 32കാരനെ അടിച്ചു കൊന്നതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു. തലസ്ഥാന നഗരമായ പട്‌നയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവമുണ്ടായത്. പ്രതികളായ ആറുപേരെ അറസ്റ്റ് ചെയ്തതായി പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മുഹമ്മദ് ആലംഗിര്‍ എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് പശുതൊഴുത്തില്‍ നിന്ന് പശുവിനെ മോഷ്ടിക്കാന്‍ ഇയാള്‍ ശ്രമിച്ചെന്നാരോപിച്ചാണ് മര്‍ദ്ദനം ഉണ്ടായിരിക്കുന്നത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. മണിക്കൂറുകളോളം ഇയാള്‍ മര്‍ദ്ദനത്തിനിരയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച ഉച്ചക്ക് ശേഷം ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button