ഇന്ദോർ: സ്പെഷൽ ആംഡ് പൊലീസിലെ കോൺസ്റ്റബിളിനെയും ഭാര്യയെയും വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നു. ഇവരുടെ പ്രായപൂർത്തിയാകാത്ത മകളെയും കാമുകനെയുമാണ് സംശയിക്കുന്നതെന്ന് പൊലീസ് പറയുകയുണ്ടായി.
ഇന്ദോറിലെ എയറോേഡ്രാം പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ജ്യോതിപ്രസാദ് ശർമ്മ (45), ഭാര്യ നീലം (43) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂർച്ചയേറിയ ആയുധം കൊണ്ടാണ് കൊലപാതകം നടത്തിയിരിക്കുന്നത് എന്ന് വ്യക്തമായി. ഇവരുടെ 17കാരിയായ മകളെയും കാമുകനെയുമാണ് പൊലീസ് സംശയിക്കുന്നതെന്ന് എ.എസ്.പി പ്രശാന്ത് ഛൗബേ പറഞ്ഞു. ‘വീട്ടിനുള്ളിൽ നിന്ന് മാതാപിതാക്കളുടെ അലർച്ച കേൾക്കുേമ്പാൾ മകൾ വീടിനുപുറത്ത് ചുറ്റിത്തിരിയുന്നത് കണ്ടിരുന്നതായി അയൽവാസികൾ മൊഴി നല്കുകയുണ്ടായി.
അയൽവാസികളും ബന്ധുക്കളും ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മാതാപിതാക്കൾ വഴക്കിടുകയാണെന്നാണ് മകൾ പറയുകയുണ്ടായി. ഇരട്ട കൊലപാതകത്തിന് ശേഷം മകളെയും കാമുകനെയും കാണാതായിട്ടുണ്ട്. ഇതാണ് പൊലീസിന് സംശയത്തിനിടയാക്കിയിരിക്കുന്നത്. ഇവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി എന്ന് ’- അദ്ദേഹം പറഞ്ഞു. ഒരുമാസം മുമ്പ് മകളുടെ കാമുകനുമായി ജ്യോതിപ്രസാദ് ശർമ്മ വഴക്കുണ്ടാക്കിയിരുന്നതായും എ.സി.പി പറഞ്ഞു.
Post Your Comments