15 വാർഡുകളുള്ള കാഞ്ചിയാർ പഞ്ചായത്തിൽ 9 സീറ്റുകളിൽ എൽഡിഎഫ് ജയിച്ചെങ്കിലും പ്രസിഡന്റ് പദവി അലങ്കരിക്കാൻ അവർക്കായില്ല. പഞ്ചായത്തിലെ ഏക ബിജെപി അംഗമാണ് ഇവിടെ പ്രസിഡന്റ് ആവുക. പട്ടികജാതി വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിരിക്കുന്ന പഞ്ചായത്താണിത്. തെരഞ്ഞെടുപ്പിൽ ഇവിടെ ഈ വിഭാഗത്തിൽപെട്ടവർ എൽഡിഎഫിന്റെ പക്ഷത്തുനിന്നും വിജയിച്ചില്ല. ഇതാണ് പഞ്ചായത്ത് നേടിയിട്ടും പ്രസിഡന്റ് സ്വന്തമാക്കാൻ എൽഡിഎഫിനു സാധിക്കാതെ പോയത്.
ഈ വിഭാഗത്തിൽ നിന്നുള്ള 4 പേരാണ് പഞ്ചായത്ത് മേഖലയിൽ മത്സരിച്ചത്. അവരിൽ നരിയമ്പാറ വാർഡിൽ മത്സരിച്ച ബിജെപി സ്ഥാനാർഥി കെ.സി.സുരേഷ് മാത്രമാണു ജയിച്ചത്. മറ്റുള്ളവരെല്ലാം തോറ്റു. അതോടെ പഞ്ചായത്തിലെ ഏക ബിജെപി അംഗമായ കെ.സി.സുരേഷിന് പ്രസിഡന്റ് പദവിയിലേക്കുള്ള വഴി തുറക്കുകയായിരുന്നു.
Post Your Comments