ന്യൂഡല്‍ഹി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി നില മെച്ചപ്പെടുത്തിയതില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയറിയിച്ച് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ.
സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്നിച്ചതായി നദ്ദ ട്വിറ്ററില്‍ കുറിച്ചു. മാത്രമല്ല, എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അഴിമതിയും കപട വര്‍ഗീയ രാഷ്ട്രീയവും തുറന്നുകാട്ടുന്നത് തുടരുമെന്നും അതിനാണ് ഈ ജനവിധിയെന്നും അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി നില മെച്ചപ്പെടുത്തിയെന്ന് വ്യക്തമാക്കി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇന്നലെ രംഗത്തുവന്നിരുന്നു. സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രസക്തി പൂര്‍ണമായും നഷ്ടമായെന്നും പിണറായിയെ നേരിടാന്‍ യുഡിഎഫില്‍ ഇരുന്നിട്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments