Latest NewsNewsIndia

കര്‍ണാടക ഐഫോണ്‍ ഫാക്ടറി അക്രമം : എസ്എഫ്ഐ നേതാവ് അറസ്റ്റില്‍

ഫാക്ടറി ഉടന്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക തൊഴില്‍ മന്ത്രി ശിവറാം ഹെബ്ബര്‍ പറഞ്ഞു

ന്യൂഡല്‍ഹി : വിസ്‌ട്രോണിന്റെ ഐഫോണ്‍ നിര്‍മ്മാണ പ്ലാന്റില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്‌ഐ) പ്രാദേശിക പ്രസിഡന്റ് അറസ്റ്റിലായി. അക്രമത്തിന് പിന്നില്‍ എസ്എഫ്ഐയാണെന്ന് ബിജെപി എംപി എസ് മുനിസ്വാമിയുടെ അവകാശവാദത്തെ തുടര്‍ന്നാണ് കോലാറിലെ എസ്എഫ്ഐ താലൂക്ക് പ്രസിഡന്റായ സഖാവ് ശ്രീകാന്തിനെ അറസ്റ്റ് ചെയ്തത്.

”ബെംഗളൂരുവിലെ ആപ്പിള്‍ പ്ലാന്റ് അക്രമത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് സ്റ്റുഡന്റ് വിഭാഗം എസ്എഫ്ഐയാണ്. ഇടതു പ്രത്യേയശാസ്ത്രം എല്ലായ്പ്പോഴും നാശത്തിലേക്കും സമൂഹത്തില്‍ ഐക്യം തകര്‍ക്കുകയും ചെയ്യുന്നു” – എസ്എഫ്ഐ നേതാവിനെ അറസ്റ്റു ചെയ്തതിനെ കുറിച്ച് എബിവിപി കര്‍ണാടക ട്വീറ്റ് ചെയ്തു. ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്നും വെട്ടിച്ചുരുക്കിയെന്നും ആരോപിച്ച് ആപ്പിള്‍ ഐഫോണുകളുടെ നിര്‍മ്മാതാക്കളിലൊരാളായ വിസ്ട്രണ്‍ കോര്‍പ്പറേഷന്റെ ബെംഗളൂരു യൂണിറ്റ് ഒരു സംഘം തെഴിലാളികള്‍ കഴിഞ്ഞ ആഴ്ച്ചയാണ് അടിച്ചു തകര്‍ത്തത്.

പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്രവും ഇടപെടുന്നതിനാല്‍ ഫാക്ടറി ഉടന്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക തൊഴില്‍ മന്ത്രി ശിവറാം ഹെബ്ബര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തെ നിക്ഷേപത്തെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെയും പ്രതികൂലമായി ബാധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ നേതാവിനെ അറസ്റ്റു ചെയ്തത് രാഷ്ട്രീയ പ്രേരിതമല്ലാതെ മറ്റൊന്നുമല്ലെന്ന് ആരോപിച്ച എസ്എഫ്ഐ #standwithcomradesrikanth എന്ന സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ ആരംഭിക്കുകയും അദ്ദേഹത്തെ മോചിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button