ന്യൂഡല്‍ഹി: രാജ്യത്ത് വരുന്ന രണ്ടുവര്‍ഷത്തിനകം ടോള്‍ ബൂത്ത് രഹിത ദേശീയപാതകള്‍ നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ജനങ്ങള്‍ക്ക് തടസമില്ലാതെ സഞ്ചരിക്കുന്നതിനായി ജി.പി.എസ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ടോള്‍ പിരിവ് സംവിധാനത്തിന് സര്‍ക്കാര്‍ അന്തിമ രൂപംനല്‍കിയതായും അദ്ദേഹം പറഞ്ഞു.
Read Also: ഇനി പടക്കോപ്പുകള്‍ ആഭ്യന്തര വിപണിയില്‍ നിന്നും വാങ്ങാം; അനുമതി നൽകി പ്രതിരോധമന്ത്രാലയം
എന്നാൽ ഇതിനായി പഴയ വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ചില പദ്ധതികള്‍ ആവിഷ്‌കരിക്കും. ടോള്‍ പിരിവിനായി ജി.പി.എസ് സംവിധാനം സ്ഥാപിക്കുന്നതോടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടോള്‍ വരുമാനം 1,34,000 കോടിയാകുമെന്നും ഗഡ്കരി വ്യക്തമാക്കി. വ്യവസായികളുടെ സംഘടനയായ അസോചാമിന്റെ രൂപീകരണവാര ചടങ്ങ് അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം.
Post Your Comments