COVID 19KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചു 27 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം തിരുമല സ്വദേശി ശശിധരൻ തമ്പി (79), ഭരതന്നൂർ സ്വദേശി വിനോദ് കുമാർ (61), നെടുമങ്ങാട് സ്വദേശി ഷാഫി (55), ധനുവച്ചപുരം സ്വദേശി തങ്കപ്പൻ (76), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി അമ്മിണി ചാക്കോ (79), പത്തനംതിട്ട ഏനാത്ത് സ്വദേശി രാജൻ (63), പത്തനംതിട്ട സ്വദേശി സരസമ്മ (69), മക്കപുഴ സ്വദേശി പ്രഭാകരൻ (60), ആലപ്പുഴ പള്ളിക്കതായി സ്വദേശി ജയിംസ് (86), മാവേലിക്കര സ്വദേശി ആനന്ദവല്ലി (66), മുതുകുളം സ്വദേശി ഗോപി (72), ചെങ്ങന്നൂർ സ്വദേശി ബാലചന്ദ്രൻ (67), എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി സി.ജെ. സെബാസ്റ്റ്യൻ (75), തൃശൂർ മതിലകം സ്വദേശി ബഷീർ (64), പോട്ടോരെ സ്വദേശിനി സീന (45), പാലക്കാട് ഗ്രാമം റോഡ് സ്വദേശി സി.വി. ശശികല (75), മലപ്പുറം ആനമങ്ങാട് സ്വദേശിനി അയിഷ (73), വട്ടള്ളൂർ സ്വദേശിനി ഫാത്തിമ (83), മാമ്പുറം സ്വദേശി അലാവി (86), എടക്കര സ്വദേശി ഏലിയാമ്മ (90), പോരൂർ സ്വദേശി ശിവശങ്കരൻ (73), പന്നിപ്പാറ സ്വദേശിനി അയിഷകുട്ടി (76), കോട്ടിലങ്ങാടി സ്വദേശി അബ്ദുറഹ്‌മാൻ (80), കോഴിക്കോട് നരിപ്പറ്റ സ്വദേശി കണ്ണൻ (80), വില്ലപ്പള്ളി സ്വദേശി മുഹമ്മദ് ഷാസിൽ (15), വയനാട് മുട്ടിൽ സ്വദേശി രാഘവൻ (68), കാസർഗോഡ് ദലംപാടി സ്വദേശി നാരായണൻ (80) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്തെ ആകെ മരണം 2707 ആയി ഉയർന്നിരിക്കുന്നു. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button