![](/wp-content/uploads/2020/12/abhi.jpg)
ഇടുക്കി: എസ് ഡി പി ഐ പ്രവർത്തകർ കൊലപ്പെടുത്തിയ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ വാര്‍ഡില്‍ ബിജെപിക്ക് തകർപ്പൻ വിജയം. വട്ടവട ഗ്രാമപഞ്ചായത്തിലെ കൊട്ടക്കാമ്പൂർ ഈസ്റ്റ് വാര്‍ഡിലാണ് ബിജെപി വിജയിച്ചത്. അഭിമന്യുവിന്റെ വീട് സ്ഥതി ചെയ്യുന്ന വാര്‍ഡില്‍ മൂന്നാം സ്ഥാനത്ത് എത്താന്‍ മാത്രമാണ് എല്‍ഡിഎഫിന് കഴിഞ്ഞത്.
Read Also : മദ്യം വിതരണം ചെയ്തതിന് അറസ്റ്റിലായ സ്ഥാനാര്‍ഥിക്ക് തകർപ്പൻ വിജയം
ബിജെപി സ്ഥാനാര്‍ത്ഥിയായ കുപ്പുസ്വാമി 131 വോട്ട് നേടിയാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി. ബാലമുരുകന്‍ 79 വോട്ടുകളാണ് നേടിയത്. എന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ സുബ്രഹ്മണ്യന് 55 വോട്ടുകള്‍ നേടാനേ സാധിച്ചുള്ളൂ.
Post Your Comments