KeralaLatest NewsNews

ത​ന്റെ തോല്‍വിക്കായി യു.ഡി.എഫും എല്‍.ഡി.എഫും ഒത്തുകളിച്ചു; ബി.​ഗോപാലകൃഷ്​ണന്‍

രാഷ്​ട്രീയമായി ബി.ജെ.പിയെയോ ഗോപാലകൃഷ്​ണനെയോ പരാജയപ്പെടുത്താനാകില്ല.

തൃശൂര്‍: തന്നെ തോല്‍പ്പിക്കാൻ യു.ഡി.എഫും എല്‍.ഡി.എഫും ഒത്തുകളിച്ചെന്ന്​ ​ ബി.ജെ.പി സംസ്ഥാന വക്താവ്​ ബി.ഗോപാലകൃഷ്​ണന്‍ ആരോപിച്ചു. തൃശൂരില്‍ ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥിയായ ഗോപാലകൃഷ്​ണനു സിറ്റിങ്​ സീറ്റിൽ പോലും പരാജയം നേരിടേണ്ടി വന്നു. കോണ്‍ഗ്രസില്‍ നിന്ന്​ വന്ന നേതാവി​നെ ഉപയോഗിച്ച്‌​ സി.പി.എം ബിജെപിയെ തകർക്കാൻ ജാതി രാഷ്ട്രീയം പരീക്ഷിച്ചുവെന്നു ഗോപാലകൃഷ്​ണന്‍ പറഞ്ഞു.

”ഗോപാലകൃഷ്​ണന്‍ കോര്‍പറേഷനിലേക്ക്​ വരാതിരിക്കാനായി സംഘടിത ശ്രമം നടന്നു. സി.പി.എം സമീപകാലത്ത്​ കോണ്‍ഗ്രസില്‍ നിന്ന്​ വന്ന നേതാവി​നെ ഉപയോഗിച്ച്‌​ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന്​ മാത്രം ലക്ഷ്യമിട്ട്​ സര്‍ക്കുലര്‍ ഇറക്കി. സി.പി.എം ജാതി രാഷ്​​്ട്രീയം പരീക്ഷിച്ചു.”

READ ALSO:എല്‍ഡിഎഫിന്റെ വിജയം കോണ്‍ഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധധാരണയുടെ ജാരസന്തതിയാണ്; കെ സുരേന്ദ്രന്‍

”രാഷ്​ട്രീയമായി ബി.ജെ.പിയെയോ ഗോപാലകൃഷ്​ണനെയോ പരാജയപ്പെടുത്താനാകില്ല. ഇത്തവണ കോര്‍പറേഷനുള്ളില്‍ കയറ്റിയില്ലെങ്കില്‍ പുറത്തൂടെ ഇറങ്ങിനടക്കാനാകില്ല. കൊടുങ്ങല്ലൂരില്‍ യു.ഡി.എഫ്​ എല്‍.ഡി.എഫിന്​ വോട്ടുചെയ്​തു. കേരളത്തില്‍ കോണ്‍​ഗ്രസ്​ തകരുന്നത്​ ബി.ജെ.പിക്ക്​ ഗുണകരമാണ്​” -ബി.ഗോപാലകൃഷ്​ണന്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button